ഉത്തരപുരം സന്ദര്‍ശനം: വൃന്ദാ കാരാട്ട് അറസ്റ്റില്‍

എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസിന് പോലും വ്യക്തതയില്ലെന്നാണ് സംഭവത്തോട് വൃന്ദാകാരാട്ട് പ്രതികരിച്ചത്. ഗ്രാമത്തില്‍ പ്രശ്‌നങ്ങളുണ്ടെന്നും അവിടേക്ക് പോകാനാവില്ലെന്നും പോലീസ് പറഞ്ഞതായും തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഗ്രാമത്തില്‍ നടക്കുന്ന ഉല്‍സവത്തില്‍ താണ ജാതിക്കാര്‍ പങ്കെടുക്കരുതെന്ന ഉന്നത ജാതിക്കാരുടെ നിരോധനത്തിനെതിരേ പ്രതികരിക്കാനാണ് വൃന്ദ ഇവിടെ എത്തിയത്. ഉത്തരപുരത്തെ ജനങ്ങള്‍ക്കിടയില്‍ തമിഴ്‌നാട് സര്‍ക്കാര്‍ തന്നെയാണ് വിവേചനം നടപ്പാക്കുന്നതെന്ന് വൃന്ദ കാരാട്ട് വെള്ളിയാഴ്‌ച ആരോപിച്ചിരുന്നു. ദളിതര്‍ക്ക് വേണ്ടി പ്രത്യേകം സ്‌കൂളുകളും റേഷന്‍ കടകളുമൊക്കെ ഏര്‍പ്പെടുത്തി സര്‍ക്കാര്‍ തന്നെ ജാതീയതെ പ്രോത്സാഹിപ്പിയ്‌ക്കുകയാണെന്നാണ് വൃന്ദ ചൂണ്ടിക്കാട്ടി.
ഏറെക്കാലമായി കടുത്ത ജാതിവിവേചനം നിലനില്‍ക്കുന്ന പ്രദേശമാണ് ഉത്തരപുരം. ഗ്രാമത്തിലെ ഉന്നത ജാതിക്കാരെയും താഴ്‌ന്ന ജാതിക്കാരെയും വേര്‍തിരിയ്‌ക്കുന്ന മതില്‍ ഒന്നര വര്‍ഷം മുമ്പ് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഗ്രാമവാസികള്‍ പൊളിച്ചു നീക്കിയിരുന്നു. വന്‍ ദേശീയശ്രദ്ധ ലഭിച്ച സംഭവം കൂടിയായിരുന്നു അത്.












Click it and Unblock the Notifications