പഞ്ചാബ് അതിര്‍ത്തിയില്‍ പാക് റോക്കറ്റാക്രമണം
അമൃത്സര്‍: പഞ്ചാബ് അതിര്‍ത്തിയില്‍ പാകിസ്താന് സൈനികര്‍ റോക്കറ്റ് ആക്രമണം നടത്തി. വെള്ളിയാഴ്ച രാത്രിയാണ് അതിര്‍ത്തി ഗ്രാമങ്ങളില്‍ റോക്കറ്റാക്രമണമുണ്ടായത്.
ഇതിനെത്തുടര്‍ന്ന് ഇന്ത്യയുടെ സേന തിരിച്ചടിച്ചു. മെഷിന് ഗണ്‍ ഉപയോഗിച്ചാണ് ഇന്ത്യന്‍ അതിര്‍ത്തി രക്ഷാ സേന പാക് സൈന്യത്തിന്റെ ആക്രമണത്തിനെതിരെ തിരിച്ചടിച്ചത്. രണ്ട് മാസത്തിനുള്ളില്‍ ഇത് രണ്ടാമത്തെ ആക്രമണമാണ് ഈ ഭാഗത്ത് പാക് സൈന്യം നടത്തുന്നത്.
ബിഎസ്എഫിന്റെ ആദ്യ ബാച്ച് വനിതാ സൈനികരെ വ്യാഴാഴ്ചയാണ് അതിര്‍ത്തിയില്‍ വിന്യസിച്ചത്. ഇതിന് തൊട്ടടുത്ത ദിവസമാണ് ആക്രമണമെന്നതും ശ്രദ്ധേയമാണ്.
വെള്ളിയാഴ്ച അര്‍ധരാത്രിയോടെ പാക് ഭാഗത്തുനിന്നും മൂന്നിലധികം റോക്കറ്റുകല്‍ ഇന്ത്യന്‍ മണ്ണില്‍ പതിക്കുകയായിരുന്നു. ആക്രമണത്തില്‍ സൈനികര്‍ക്കൊന്നും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. ഇന്ത്യയുടെ ഭാഗത്തുനിന്നും യാതൊരു പ്രകോപനവുമില്ലാതെയാണ് പാക് സേന ആക്രമണം നടത്തിയതെന്ന് ബിഎസ്എഫ് ഐജി ഹിമ്മത് സിങ് അറിയിച്ചു.
ധനോയെ കുര്‍ദ് ഗ്രാമത്തിലാണ് പാകിസ്താന്റെ ആദ്യ റോക്കറ്റ് പതിച്ചത്. വീണ്ടും സമാനമായ ആക്രമണമുണ്ടായപ്പോഴാണ് ഇന്ത്യന്‍ സേന പ്രതികരിച്ചത്.
സംഭവത്തെത്തുടര്‍ന്ന് പാക് റേഞ്ചേഴ്സുമായി ബിഎസ്എഫ് അധികൃതര്‍ അടിയന്തരഫ്ളാഗ് മീറ്റ് വിളിച്ചിട്ടുണ്ട്. അതിര്‍ത്തിയിലേയ്ക്കുള്ള റോഡുകളില്‍ പൊലീസ് ബാരിക്കേഡുകള്‍ തീര്‍ത്തിട്ടുണ്ട്.
-
സ്പൈസസ് ബോർഡിൽ നിരവധി ഒഴിവുകൾ; 21000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ?












Click it and Unblock the Notifications