കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താടി വളര്‍ത്തിയ വിദ്യാര്‍ഥിയെ തിരിച്ചെടുക്കണം

  • By Staff
Google Oneindia Malayalam News

Ridiculous to expel Muslim student with beard: SC
ദില്ലി: താടി വളര്‍ത്തിയതിന്റെ പേരില്‍ സ്‌കൂളില്‍നിന്ന്‌ പുറത്താക്കിയ മുസ്ലീം വിദ്യാര്‍ഥിയെ തരിച്ചെടുക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. മധ്യപ്രദേശിലെ നിര്‍മല കോണ്‍വെന്റ്‌ അധികൃതരാണ്‌ സ്‌കൂള്‍ നിയമങ്ങള്‍ക്ക്‌ വിരുദ്ധമായി താടി വളര്‍ത്തിയതിന്‌ മുഹമ്മദ്‌ സലീം എന്ന വിദ്യാര്‍ത്ഥിയെ പുറത്താക്കിയത്‌.

'നാളെ നിങ്ങള്‍ താടിയും തലപ്പാവും ധരിച്ചതിന്‌ വിദ്യാര്‍ഥിയെ പുറത്താക്കും' എന്ന്‌ സ്‌കൂള്‍അധികൃതരെ കുറ്റപ്പെടുത്തിയാണ്‌ ജസ്റ്റിസ്‌ ബിഎന്‍ അഗര്‍വാളും ജിഎസ്‌ സിങ്‌വിയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച്‌ വിദ്യാര്‍ഥിയെ തിരിച്ചെടുക്കാന്‍ ഉത്തരവിട്ടത്‌. സ്‌കൂള്‍മാനേജ്‌മെന്റിനും പ്രിന്‍സിപ്പലിനും ഇത്‌ സംബന്ധിച്ച്‌ കോടതി നോട്ടീസയച്ചിട്ടുണ്ട്‌.
താടി വളര്‍ത്തിയതിന്റെ പേരില്‍ മാത്രം ഒരു വിദ്യാര്‍ത്ഥിയ്ക്ക് വിദ്യാഭ്യാസം നിഷേധിയ്ക്കാനാവില്ലെന്ന സലീമിന്റെ അഭിഭാഷകന്റെ വാദം ശരിവെച്ചു കൊണ്ടാണ് കോടതി വിധി പുറപ്പെടുവിച്ചത്. ഇത്തരം കാര്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ഒരു ഫാഷനാണെന്നും കോടതി നിരീക്ഷിച്ചു. പല ആണ്‍കുട്ടികളും ഇക്കാലത്ത് ഒറ്റക്കമ്മല്‍ അണിയാറുണ്ട്. ഇതിന്റെ പേരില്‍ ഇവരെ സ്കൂളില്‍ നിന്ന് പുറത്താക്കാന്‍ കഴിയുമോയെന്ന് കോടതി ചോദിച്ചു.

പുറത്താക്കലിനെതിരെ വിദ്യാര്‍ഥി മധ്യപ്രദേശ്‌ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളിയിരുന്നു. തുടര്‍ന്നാണ്‌ സുപ്രീംകോടതിയെ സമീപിച്ചത്‌.

നേരത്തെ ഇതേ കേസ്‌ സുപ്രീം കോടതിയിലെ മറ്റൊരു ബഞ്ച്‌ വിചാരണയ്‌ക്കെടുത്തപ്പോള്‍ വിദ്യാര്‍ത്ഥിയുടെ ആവശ്യം കോടതി തള്ളിയിരുന്നു. രാജ്യത്ത്‌ താലിബാനിസം നടപ്പാക്കാനാവില്ലെന്ന്‌ വ്യക്തമാക്കി കൊണ്ടാണ്‌ അന്ന്‌ ജസ്റ്റീസ്‌ മാര്‍ക്കണ്ഡേയ കട്‌ജു വിദ്യാര്‍ത്ഥിയുടെ ആവശ്യം തള്ളിയത്‌. എന്നാല്‍ വിധിക്കെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന്‌ പരാമര്‍ശത്തില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X