മാനഭംഗം: മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

കൊല്‍ക്കത്തയില്‍വച്ചാണ് ചൈന മോണിങ് പോസ്‌റ്റിലെ റിപ്പോര്‍ട്ടറായ എസ്എന്‍എം ആബ്ദി, കൂട്ടുകാരന്‍ സെയ്‌ഫ് ഫുല്‍ ഇസ്ലാം എന്നിവര്‍ അറസ്റ്റിലായത്.
ജോലിക്കായുള്ള അഭിമുഖത്തിനാണെന്നും പറഞ്ഞ് ആബ്ദിയുടെ വീട്ടിലേയ്‌ക്ക് വിളിച്ചുവരുത്തി ബലാല്‍സംഗത്തിന് ഇരയാക്കിയെന്നാണ് ഇരുപത്തിയൊന്‍പതുകാരിയുടെ പരാതിയില്‍ പറയുന്നത്.
വെള്ളിയാഴ്‌ച രാവിലെ ആബ്ദിയെ അയാളുടെ വസതിയില്‍ വച്ചാണ് പൊലീസ് അറസ്റ്റുചെയ്‌തത്. അലിപൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇവരെ സെപ്‌റ്റംബര്‍ 16വരെ പൊലീസ് കസ്റ്റഡിയില്‍ റിമാന്റ് ചെയ്‌തിരിക്കുകയാണ്. ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി ഇവരെ റിമാന്റ് ചെയ്‌തത്.












Click it and Unblock the Notifications