അന്വേഷണം നേരിടാന്‍ തയ്യാര്‍: ഏഷ്യാനെറ്റ്
തിരുവനന്തപുരം: പോള്‍ വധക്കേസില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടതുമായി ബന്ധപ്പെട്ട് ഏത് തരത്തിലുള്ള അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണെന്ന് ഏഷ്യാനെറ്റ് ന്യൂസ്.
ആലപ്പുഴ നോര്‍ത്ത് എസ്‌ഐ എസ് ആകൃതിയിലുള്ള കത്തി പണിയിക്കാന്‍ പ്രസാദ് എന്ന ഇരുമ്പുപണിക്കാരനെ സമീപിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് അന്വേഷിച്ച് കണ്ടെത്തിയിരുന്നു.
ഇതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രംഗത്തെത്തിയതിനെത്തുടര്‍ന്നാണ് ഏഷ്യനെറ്റ് ന്യൂസിന്റെ പ്രതികരണം. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായി ഏഷ്യാനെറ്റ് ഗ്രൂപ്പ് എഡിറ്റര്‍ ടിഎന്‍ ഗോപകുമാര്‍ പറഞ്ഞു.
കത്തി പണിത കൊല്ലനിലേയ്‌ക്ക് ഏഷ്യാനെറ്റിന്റെ അന്വേഷണം എങ്ങനെ എത്തിയെന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് പിണറായി ആവശ്യപ്പെട്ടിരുന്നു. ഏത് അന്വേഷണത്തെയും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു.
മറ്റേതൊരു അന്വേഷണ ഏജന്‍സിയെയും രാഷ്ട്രീയ പാര്‍ട്ടിയെയും പോലെ പോള്‍വധക്കേസിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തുക എന്നതാണ് ഏഷ്യാനെറ്റിന്റെയും ലക്ഷ്യം. പിണറായി വിജയന്‍ ഞങ്ങളുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുകയാണുണ്ടായത്, ഇതില്‍ വിഷമമുണ്ട്-ഗോപകുമാര്‍ പറഞ്ഞു.












Click it and Unblock the Notifications