പിണറായിയ്‌ക്ക് നീലകണ്‌ഠന്റെ വക്കീല്‍ നോട്ടീസ്

തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നടത്തിയ പ്രസ്‌താവന പിന്‍വലിക്കണമന്നും മാപ്പുപറയണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
അഞ്ച് ദിവസത്തിനുള്ളില്‍ പിണറായി പ്രസ്‌താവന പിന്‍വലിച്ച് മാപ്പു പറയണമെന്നും ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്. അഡ്വക്കേറ്റ് കാളീശ്വരം രാജ് മുഖേനയാണ് നോട്ടീസയച്ചത്.
സെപ്‌റ്റംബര്‍ എട്ടിന് തിരുവനന്തപുരത്ത് നടന്ന ഒരു പൊതുപരിപാടിയില്‍ പിണറായി നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് വക്കീല്‍ നോട്ടീസ് അയച്ചത്.












Click it and Unblock the Notifications