ഓംപ്രകാശിന്‌ കോടികളുടെ ബിനാമി ആസ്‌തി

Omprakash
തിരുവനന്തപുരം: പോള്‍ മുത്തൂറ്റ്‌ വധക്കേസില്‍ അറസ്‌റ്റിലായ ഗുണ്ടാത്തലവന്‍ ഓംപ്രകാശിന്‌ കോടികളുടെ ബിനാമി ആസ്‌തിയുണ്ടെന്ന്‌ റിപ്പോര്‍ട്ട്‌.

പണം പലിശയ്‌ക്കു നല്‍കിയും വസ്‌തുവ്യാപാരം നടത്തിയുമാണത്രേ ഇയാള്‍ കോടികള്‍ സമ്പാദിച്ചത്‌. എന്നാല്‍ ഇയാള്‍ ദരിദ്രനാണെന്നാണ്‌ പൊലീസ്‌ രേഖകളില്‍ കാണിച്ചിരിക്കുന്നത്‌.

ഓംപ്രകാശിന്റെ ബിനാമി ബന്ധങ്ങളെക്കുറിച്ച്‌ അന്വേഷിക്കാതെ പോള്‍വധക്കേസിലും പാസ്‌പോര്‍ട്ട്‌ കേസിലുമായി അന്വേഷണം ഒതുക്കി നിര്‍ത്താന്‍ പൊലീസില്‍ ചിലര്‍ ശ്രമിക്കുന്നതായും ആരോപണമുണ്ട്‌.

ഇയാളെ ഗുണ്ടാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ട്‌ വര്‍ഷങ്ങള്‍ കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ മാത്രമാണ്‌ ഇയാളുടെ ബിനാമി ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്‌.

2007ല്‍ ഇയാളുടെ ആസ്‌തി പരിശോധിക്കണമന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഫയല്‍ തയ്യാറായെങ്കിലും അത്‌ ഡപ്യൂട്ടി കമ്മീഷണറുടെ ഓഫീസില്‍ക്കിടന്ന്‌ പൊടിപിടിച്ചു. ഇതിന്മേല്‍ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

1999ല്‍ മലയിന്‍കീഴിലെ കൊലക്കേസില്‍ ഉള്‍പ്പെട്ടപ്പോള്‍ ഇയാള്‍ക്ക്‌ ഇത്രയേറെ ആസ്‌തികള്‍ ഇല്ലായിരുന്നുവെന്നും പിന്നീടാണ്‌ ഇയാള്‍ ബിനാമി പേരുകളില്‍ കോടികള്‍ സമ്പാദിച്ചതെന്നുമാണ്‌ സൂചന.

കേസ്‌ നടത്തിപ്പുകള്‍ക്ക്‌ വേണ്ടി പിരിവ്‌ നടത്തി അത്‌ മൂലധനമാക്കിയാണ്‌ ഇയാള്‍ സമ്പാദ്യങ്ങള്‍ മുഴുവന്‍ ഉണ്ടാക്കിയത്‌. വഞ്ചിയൂര്‍ ഹരിപ്രസാദ്‌, വിഷ്‌ണു എന്നിവരായിരുന്നു ഭൂമി മറിച്ചുവില്‍ക്കാനും, പലിശയ്‌ക്കു പണം നല്‍കാനുമെല്ലാം ഓംപ്രകാശിന്‌ കൂട്ടുണ്ടായിരുന്നത്‌.

കെട്ടിടം പണിയുന്നവരില്‍ നിന്നും സെക്യൂരിറ്റി ഫീസ്‌ വാങ്ങിയും, പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കാനായി വന്‍തുക വാങ്ങിയുമെല്ലാമാണ്‌ ഓംപ്രകാശ്‌ സ്വന്തം സാമ്രാജ്യം വളര്‍ത്തിയത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+