ലീഗിലെ ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടി
നാദാപുരം: നാദാപുരത്തെ ഉമ്മത്തൂരിലെ പള്ളിപ്പരിസരത്ത് മുസ്ലീം ലീഗിലെ രണ്ടുവിഭാഗം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് തലയ്‌ക്കു പരുക്കേറ്റു.
ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഘര്‍ഷസ്ഥലത്ത് ആയുധങ്ങളുമായെത്തിയ ക്വാളിസ് വാന്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു.
പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്ത ഈ വാനില്‍ നിന്നും രണ്ട് സ്റ്റീല്‍ ബോംബ്, ഇരുമ്പ് ദണ്ഡ് തുങ്ങിയവ പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ ദിവസം ഇവിടെയുണ്ടായ സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട യുവാവ് പള്ളിയിലെത്തിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
സംഘര്‍ഷസാധ്യതയുള്ളതിനാല് വളയം പൊലീസിന്റെ നേതൃത്വത്തില്‍ പള്ളി പരിസരത്ത് ഏര്‍പ്പെടുത്തിയിരുന്നു. ഇവരുടെ സാന്നിധ്യത്തിലാണ് വെള്ളിയാഴ്‌ച അരമണിക്കൂറോളം പ്രവര്‍ത്തകര്‍ തമ്മിലടിച്ചത്.












Click it and Unblock the Notifications