Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായിയുടെ രോഷം ജാള്യതമൂലം: ചെന്നിത്തല

Ramesh Chennithala
തിരുവനന്തപുരം: പോള്‍ മുത്തൂറ്റ്‌ വധക്കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മാധ്യമങ്ങളോട്‌ രോഷം പ്രകടിപ്പിച്ചത്‌ ജാള്യതമൂലമാണെന്ന്‌ കെപിസിസി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല.

എസ്‌ ആകൃതിയിലുള്ള കത്തിയെക്കുറിച്ചും അത്‌ ഉപയോഗിക്കുന്നത്‌ ആര്‍എസ്‌എസ്‌ ആണെന്നും ആദ്യം പറഞ്ഞത്‌ പിണറായിയാണ്‌. എന്നാല്‍ കത്തി നിര്‍മ്മിക്കാന്‍ ആവശ്യപ്പെട്ടത്‌ പൊലീസാണെന്ന്‌ തെളിഞ്ഞതോടെ അദ്ദേഹം ജാള്യം മറയ്‌ക്കാന്‍ മാധ്യമങ്ങളെ പഴിചാരുകയാണ്‌.

പോള്‍ വധക്കേസില്‍ മാധ്യമങ്ങള്‍ നടത്തിയ ശ്രമം അഭിനന്ദനീയമാണ്‌. പിണറായി മാധ്യമങ്ങള്‍ക്കെതിരെ തിരിഞ്ഞിട്ട്‌ കാലമേറെയായി. കത്തിയുടെ വിവരം പുറത്തുവന്നതോടെ അദ്ദേഹത്തിന്റെ മുഖംമൂടി അഴിഞ്ഞുവീണു- ചെന്നിത്തല പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ ഗുണ്ടകള്‍ക്ക്‌ സംരക്ഷണം നല്‍കുകയാണ്‌. പോള്‍ വധക്കേസില്‍ പിണറായിക്ക്‌ ഒരു കാര്യവുമില്ല. കൊലക്കേസില്‍ പാര്‍ട്ടി സെക്രട്ടറി വാര്‍ത്താസമ്മേളം നടത്തുന്നത്‌ ആരെയൊക്കെയോ രക്ഷിക്കാന്‍ വേണ്ടിയാണ്‌. സിപിഎം നേതാക്കളും ഗുണ്ടകളും തമ്മിലുള്ള ബന്ധം അന്വേഷിക്കണം- അദ്ദേഹം ആവശ്യപ്പെട്ടു.

സിപിഎം നിയമസഭാ കക്ഷി നേതാവിന്റെ മകന്റെ കയ്യില്‍ വച്ച്‌ ബോംബ്‌ പൊട്ടിയതും മണിച്ചന്റെ കയ്യില്‍ നിന്നും പണം വാങ്ങിയവര്‍ ജില്ലാ സെക്രട്ടറിമാരായിരിക്കുന്നതും എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്‌.

കേരളത്തില്‍ ഇത്രയേറെ ക്രമസമാധാനപ്രശ്‌നം ഉണ്ടായ കാലം ഇതിന്‌ മുമ്പുണ്ടായിട്ടില്ല. 23 പൊലീസ്‌ സ്റ്റേഷനുകള്‍ ആക്രമിച്ചത്‌ മാര്‍ക്‌സിസ്റ്റുകാരാണ്‌. ഇപ്പോള്‍ അവര്‍ മാധ്യമങ്ങള്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്‌- ചെന്നിത്തല കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+