Get Updates
Get notified of breaking news, exclusive insights, and must-see stories!

പാസ്റ്റര്‍ പീഡിപ്പിച്ചെന്ന്‌ മധ്യവയസ്‌ക

അമ്പലപ്പുഴ: പാസ്റ്റര്‍ പീഡിപ്പിച്ചെന്ന്‌ ആരോപിച്ച്‌ ഇടുക്കി സ്വദേശിയായ മധ്യവയസ്‌ക വനിതാ കമ്മീഷനില്‍ പരാതി നല്‍കി.

ഇടുക്കി കാന്തല്ലൂര്‍ സ്വദേശിനിയായ നാല്‍പ്പത്തിയേഴുകാരിയാണ്‌ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയിരിക്കുന്നത്‌. ആലുവക്കാരനായ ഒരു പാസ്റ്ററും കൂട്ടുകാരും ചേര്‍ന്ന് തന്നെ ലൈംഗികമായി പീഡിപ്പിച്ചശേഷം അതിന്റെ ദൃശ്യങ്ങള്‍ വീഡിയോ കാമറയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്ന്‌ പരാതിയില്‍പ്പറയുന്നു.

ഭര്‍ത്താവിന്റെ വഴിവിട്ട ബന്ധത്തില്‍ മനംനൊന്താണത്രേ ഇവര്‍ പെന്തക്കോസ്‌ത്‌ സഭയില്‍ ചേര്‍ന്നത്‌. തുടര്‍ന്ന്‌ സഭയിലെ ചില ബന്ധങ്ങള്‍ വഴി പലയിടത്തായി വീട്ടു ജോലികള്‍ക്ക്‌ നിന്നു.

ഇതിലൊരുതവണ പാസ്റ്ററുടെ വീട്ടിലായിരുന്നു ജോലിക്കു നിന്നത്‌. ഈ പാസ്റ്ററും അയാളുടെ അനിയന്റെ ഭാര്യയും തമ്മിലുള്ള അവിഹിതബന്ധം തനിക്കറിയാമായിരുന്നുവെന്നും. അതിനാലാണ്‌ പാസ്റ്ററും സുഹൃത്തുക്കളും ചേര്‍ന്ന്‌ തന്നെ മാനഭംഗപ്പെടുത്തിയതെന്നുമാണ്‌ പരാതിയില്‍ പറയുന്നത്.

മയക്കുമരുന്ന്‌ നല്‍കി അബോധാവസ്ഥയിലാക്കിയാണത്രേ ഇവരെ പീഡിപ്പിച്ചത്‌. സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന്‌ പാസ്റ്റര്‍ ഭീഷണി മുഴക്കിയിരുന്നുവത്രേ.

പാസ്റ്ററുടെ നടപടികളെ എതിര്‍ത്തപ്പോള്‍ മാനസികരോഗിയാണെന്ന്‌ പറഞ്ഞ്‌ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തു. പിന്നീട്‌ ഇവിടെ നിന്നും രക്ഷപ്പെട്ട ഇവര്‍ വനിതാ കമ്മീഷനെ സമീപിക്കുകയായിരുന്നു. മകന്‍ വരുന്നതുവരെ ഇവരെ പൊലീസ്‌ പുന്നപ്രയിലെ ശാന്തി ഭവനില്‍ പാര്‍പ്പിച്ചിരിക്കുകയാണ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+