കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട്‌ വാഹനാപകടം: 4 മരണം

  • By Staff
Google Oneindia Malayalam News

കോഴിക്കോട്‌: രാമനാട്ടുകര പുളിക്കലില്‍ കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ നാലു പേര്‍ മരിച്ചു. അപകടത്തില്‍ പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്‌.

പയ്യോളി സ്വദേശികളായ പുത്തലത്ത്‌ വീട്ടില്‍ ശ്രീനി, കേളന്‍ പറമ്പില്‍ ഹരീഷ്‌, പാറക്കാട്ട്‌ സതീശന്‍, മൂളാനി രാജന്‍ എന്നിവരാണ്‌ അപകടത്തില്‍ മരിച്ചത്‌.

നാല് പേരും സംഭവ സ്ഥലത്തു വെച്ച് തന്നെ മരിയ്ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റയാളെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. കൂട്ടിയിടിയില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. രണ്ട് വാഹനങ്ങളും അമിത വേഗത്തിലാണ് വന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. അപകടമുണ്ടായ സ്ഥലത്ത് പൊലീസെത്താന്‍ വൈകിയെന്നാരോപിച്ച് നാട്ടുകാര്‍ കുറെ നേരം ഗതാഗതം തടസ്സപ്പെടുത്തി.

രാമനാട്ടുകരയില്‍ നിന്നും വിമാനത്താവളത്തിലേക്കുള്ള വഴിയില്‍ വൈദ്യരങ്ങാടിയ്‌ക്ക്‌ സമീപം പുളിയ്‌ക്കലിലാണ്‌ അപകടമുണ്ടായത്‌. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X