ടീകോം അനുകൂലമായി പ്രതികരിച്ചു: എസ് ശര്‍മ
കൊച്ചി: സ്‌മാര്‍ട് സിറ്റി പദ്ധതിയിലെ 12 ശതമാനം ഭൂമിക്ക് വില്‍പനാവകാശം ഒഴികെയുള്ള സ്വതന്ത്രാവകാശം നല്‍കാമെന്ന സര്‍ക്കാര്‍ നിലപാടിനോട് ടീകോം അനുകൂലമായി പ്രതികരിച്ചതായി കൊച്ചി സ്‌മാര്‍ട് സിറ്റി കമ്പനി ചെയര്‍മാന്‍ കൂടിയായ മന്ത്രി എസ്.ശര്‍മ വ്യക്തമാക്കി.
സെസ് വിജ്‌ഞാപനത്തിനു മുന്‍പ് സ്വതന്ത്രാവകാശം സംബന്ധിച്ച് അന്തിമ നിലപാട് അറിയണമെന്നും ടീകോം ആവശ്യപ്പെട്ടിട്ടുണ്ട്. കരാറിലൊപ്പിട്ടാല്‍ പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് സമയപരിധി നിശ്‌ചയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്‌മാര്‍ട് സിറ്റി പദ്ധതി പ്രാവര്‍ത്തികമാകുന്നതുമായി ബന്ധപ്പെട്ട് ടീകോം അധികൃതരുമായി കഴിഞ്ഞ ദിവസം സംസ്ഥാനസര്‍ക്കാര്‍ നടത്തിയ ചര്‍ച്ച വ്യക്തമായ തീരുമാനത്തിലെത്താനാകാതെ പിരിഞ്ഞതായി വാര്‍ത്തള്‍ ഉണ്ടായിരുന്നു. ഈ ചര്‍ച്ചയിലുണ്ടായ ധാരണയനുസരിച്ച് ഈ മാസം 30ന് ബോര്‍ഡ് യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications