Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏതന്വേഷണവും നേരിടാം: സുധീരന്‍

തിരുവനന്തപുരം: കോടാലി ശ്രീധരന്റെ കൈയ്യില്‍ നിന്നും പണം വാങ്ങിയതായുള്ള സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ആരോപണത്തിനെതിരെ വിഎം സുധീരന്‍ രംഗത്ത്‌. ഏത്‌ അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണെന്നും പിണറായിയെ പോലെ തനിയ്‌ക്ക്‌ അന്വേഷണങ്ങളെ ഭയമില്ലെന്നും സുധീരന്‍ പറഞ്ഞു.

സിബിഐ അടക്കമുള്ള ഏത്‌ ഏജന്‍സിയെക്കൊണ്ടും അന്വേഷിപ്പിച്ച്‌ സത്യം പുറത്തു കൊണ്ടുവരണം. കോടാലി ശ്രീധരനെ അറിയില്ല. ഈ ആരോപണം ഉയര്‍ന്ന ഘട്ടത്തില്‍ തന്നെ ഇക്കാര്യം താന്‍ വ്യക്തമാക്കിയിരുന്നു. ശ്രീധരന്റെ കൈയില്‍ നിന്നും പണം കൈപ്പറ്റിയിട്ടുണ്ടെങ്കില്‍ തന്നെ അറസ്റ്റു ചെയ്യണമായിരുന്നു. കളങ്കിതരായ ഒരു വ്യക്തിയുടെ പക്കല്‍ നിന്നും താന്‍ പണം വാങ്ങിയിട്ടില്ലെന്നും സുധീരന്‍ പറഞ്ഞു.

സി.പി.എം കേന്ദ്ര നേതൃത്വത്തിന്‌ പറയുന്ന കാര്യത്തില്‍ ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ പിണറായി വിജയനെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത്‌ നിന്നും കോടിയേരി ബാലകൃഷ്‌ണനെ ആഭ്യന്തരമന്ത്രി സ്ഥാനത്ത്‌ നിന്നും മാറ്റിനിര്‍ത്തണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

മാധ്യമങ്ങള്‍ തങ്ങളെക്കുറിച്ച്‌ മംഗള പത്രം വായിക്കണമെന്നാണ്‌ സിപിഎം ആഗ്രഹിയ്‌ക്കുന്നത്‌. ഏല്‍പ്പിച്ച സ്ഥാനങ്ങളിലിരുന്ന ഘട്ടങ്ങളിലൊക്കെ പ്രലോഭനങ്ങള്‍ക്ക്‌ അതീതമായി പ്രവര്‍ത്തിയ്‌ക്കാന്‍ തനിയ്‌ക്ക്‌ കഴിഞ്ഞിട്ടുണ്‌ ടെന്നും വ്യക്തിപരമായി ഒരു പാട്‌ പ്രയാസങ്ങള്‍ അതിനായി നേരിടേണ്‌ ടി വന്നിട്ടുണ്‌ ടെന്നും അദ്ദേഹം പറഞ്ഞു.

പോള്‍ വധം സംബന്ധിച്ച്‌ മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്‍ കുറ്റകരമായ മൗനമാണ്‌ പാലിയ്‌ക്കുന്നതെന്നും സുധീരന്‍ കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+