പന്നിപ്പനിയെന്ന വാക്ക് ഉപേക്ഷിക്കൂ

പന്നിപ്പനിയെന്ന പ്രയോഗം പന്നിക്കര്‍ഷകരെയും അവരുടെ കുടുംബത്തെയും ദോഷകരമായി ബാധിക്കുമെന്നാണ് ടോം പറയുന്നത്. വൈറസ് ബാധക്ക് പന്നിപ്പനിയെന്ന് പേരിട്ടത് ഒട്ടേറെ രാജ്യങ്ങളില്‍ പന്നിയിറച്ചി ഇറക്കുമതി ചെയ്യുന്നത് നിരോധിക്കുന്നതിനിടയാക്കി.
രോഗം പന്നികളില്‍ നിന്നോ പന്നിയിറച്ചിയില്‍ നിന്നോ പടരുന്നതായി ഇതേവരെ കണ്ടെത്തിയിട്ടില്ല. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് വൈറസ് ബാധയെ പന്നിപ്പനിയെന്ന് വിശേഷിപ്പിക്കരുതെന്ന് ലോകാരോഗ്യ സംഘടന നേരത്തേ പറഞ്ഞിരുന്നു.
എന്നാല്‍ തുടര്‍ന്നും മാധ്യമങ്ങള്‍ ഇതാവര്‍ത്തിക്കുയാണ് ഇത് കര്‍ഷകരെയും കുടുംബങ്ങളെയും ബുദ്ധിമുട്ടിക്കുന്നുണ്ട്- അദ്ദേഹം പറഞ്ഞു.
ഇതിനിടെ എച്ച്1എന്‍1ബാധയെത്തുടര്‍ന്ന് ഇന്ത്യയില്‍ മരിച്ചവരുടെ എണ്ണം 161 ആയി. ലോകത്താകമാനം വൈറസ് ബാധയെത്തുടര്‍ന്ന് 3000 പേര്‍ക്കെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്.












Click it and Unblock the Notifications