കേരളത്തില്‍ നിന്നും ആംഗ്ലോ ഇന്ത്യന്‍ എംപി
ദില്ലി: മലയാളിയായ ചാള്‍സ് ഡയസിനെ ലോക്‌സഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായി നാമനിര്‍ദ്ദേശം ചെയ്‌തു. ഇതോടെ കേരളത്തില്‍നിന്നുള്ള ലോക്‌സഭാംഗങ്ങളുടെ എണ്ണം 21 ആയി.
ഛത്തീസ്‌ഗഢില്‍ നിന്നുള്ള ഇന്‍ക്രീഡ് മക് ലോഡാണ് മറ്റൊരംഗം. ഇഗ്രഡ് മക്‌ലോഡ് നിലവിലുള്ള ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയാണ്. അടുത്ത പാര്‍ലമെന്റ് സമ്മേളനം മുതല്‍ ഇവര്‍ക്ക് സഭാനടപടികളില്‍ പങ്കെടുക്കാം.
തിഞ്ഞെടുക്കപ്പെട്ട ലോക്‌സഭാംഗങ്ങള്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും ഇവര്‍ക്കും ലഭിക്കും. അതേ സമയം സഭയിലെ വോട്ടെടുപ്പ് നടപടികളില്‍ ഇവര്‍ക്ക് പങ്കെടുക്കാനാവില്ല. ലോക്‌സഭയിലേയ്‌ക്ക് രണ്ട് ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധികളെയാണ് നാമനിര്‍ദ്ദേശം ചെയ്യുക. ഒട്ടേറെ ആംഗ്ലോ ഇന്ത്യന്‍ സംഘടനകളുടെ ഭാരവാഹിയാണ് എംപിയായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ചാള്‍സ് ഡയസ്.












Click it and Unblock the Notifications