ജെറ്റ് എയര്‍വേസ് സമരം ഒത്തുതീര്‍ന്നു

ശനിയാഴ്‌ച രാത്രി വൈകിയാണ് അനുരഞ്‌ജന ചര്‍ച്ചകള്‍ ഫലം കണ്ടത്. പൈലറ്റുമാരുടെ സംഘടനാ പ്രതിനിധികളും ജെറ്റ് എയര്‍വേസ്‌് മാനേജ്‌മെന്റും തമ്മില്‍ വെള്ളിയാഴ്‌ച ദില്ലിയില്‍ നടന്ന ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞതിനെത്തുടര്‍ന്ന് ചര്‍ച്ച ശനിയാഴ്‌ചയും തുടരാന്‍ നിശ്ചയിയ്‌ക്കുകയായിരുന്നു. പൈലറ്റുമാരുടെ സംഘടനയായ നാഷനല്‍ ഏവിയേറ്റേഴ്‌സ് ഗില്‍ഡ് തൊഴിലാളി സംഘടനയായി രജിസ്റ്റര്‍ ചെയ്യില്ല എന്ന് ജെറ്റ് എര്‍വേസിന് ഉറപ്പുലഭിച്ചിട്ടുണ്ട്. സംഘടന രൂപീകരണത്ത തുടര്‍ന്ന് പിരിച്ചുവിട്ട പൈലറ്റുമാരെ കമ്പനി തിരിച്ചെടുക്കാമെന്നും സമ്മതിച്ചു.
സമരം പിന്‍വലിച്ച സാഹചര്യത്തില്‍ വിമാന സര്‍വ്വീസുകള്‍ എത്രയും പെട്ടെന്ന് സാധാരണ നിലയിലാവുമെന്ന് ജെറ്റ് എയര്‍വേയ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ സരോജ് ദത്ത അറിയിച്ചു. ആഭ്യന്തര സര്‍വ്വീസുകള്‍ ഞായറാഴ്‌ച്ചയോടെ തന്നെ സാധാരണനിലയിലാവും.
സംഘടന രൂപീകരിച്ചതിന് സഹപൈലറ്റുമാരെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ചാണ് ജെറ്റ് എയര്‍വേസിന്റെ നാനൂറോളം പൈലറ്റുമാര്‍ സമരം ആരംഭിച്ചത്. പൈലറ്റുമാര്‍ കൂട്ടത്തോടെ രോഗാവധിയില്‍ പ്രവേശിച്ചതോടെ അന്താരാഷ്ട്ര സര്‍വീസുകള്‍ ഉള്‍പ്പെടെ ജെറ്റ് എയര്‍ വേസിന്റെ മിക്ക വിമാനങ്ങളും റദ്ദാക്കിയിരുന്നു. സമരം മൂലം കമ്പനിക്ക് കോടിക്കണക്കിന് രൂപയുടെ നഷ്‌ടമാണുണ്ടായത്.












Click it and Unblock the Notifications