ഓംപ്രകാശിനെ സംരക്ഷിച്ചത് ബിനീഷ് കോടിയേരി
തിരുവനന്തപുരം: പോള്‍ വധക്കേസില്‍ പ്രതിയായ ഓംപ്രകാശിനെ ദുബായില്‍ വെച്ച് സംരക്ഷിച്ചത് കോടിയേരി ബാലകൃഷ്‌ണന്റെ മകന്‍ ബിനീഷ് കോടിയേരിയാണെന്ന് യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റ് എം ലിജു പറഞ്ഞു. ബിനീഷിന്റെ ഗള്‍ഫിലെ ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ലിജു തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കേസ് തെളിയിക്കുന്നതിനായി പോലീസ് തൊണ്ടി കൃത്രിമമായി ഉണ്ടാക്കാറുണ്ട് എന്ന പി ജയരാജന്‍ എംഎല്‍എയുടെ പ്രസ്‌താവനയ്‌ക്കതിരെ ഡി ജിപി ജേക്കബ്ബ് പുന്നൂസ് പ്രതികരിക്കണമെന്നും ലിജു ആവശ്യപ്പെട്ടു.
വിശ്വാസ്യത നഷ്‌ടപ്പട്ട ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്റെ മറുപടി ഇക്കാര്യത്തില്‍ ആവശ്യമില്ല. എന്നാല്‍ സംസ്ഥാന പോലീസിന് ആത്മാഭിമാനം അല്‌പമെങ്കിലും അവശേഷിയ്‌ക്കുന്നുണ്ടെങ്കില്‍ ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ ഡി ജിപി ജേക്കബ്ബ് പുന്നൂസ് തയ്യാറാവണം. പി ജയരാജന്‍ എം എല്‍ എയുടെ പ്രസ്‌താവന ശരിയാണെങ്കില്‍ ഏതൊക്കെ കേസുകളിലാണ് പോലീസ് തൊണ്ടി ഉണ്ടാക്കിയതെന്ന് വെളിപ്പെടുത്തണമെന്നും ലിജു ആവശ്യപ്പെട്ടു.












Click it and Unblock the Notifications