ദില്ലി മെട്രോ പാളം തെറ്റി
ദില്ലി: ദില്ലി മെട്രോ തീവണ്ടി പാളം തെറ്റി. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. കിഴക്കന്‍ ദില്ലിയിലെ യമുന ബാങ്ക് സ്‌റ്റേഷനുസമീപം ഞായറാഴ്‌ച രാവിലെ ആറുമണിയോടെയാണ് അപകടമുണ്ടായത്.
യമുന ബാങ്ക് സ്‌റ്റേഷന്‍ വിട്ടയുടനെ പാലത്തിലേയ്‌ക്ക് പ്രവേശിക്കുന്നതിന് തൊട്ട് മുമ്പാണ് അപകടമുണ്ടായത്. തീവണ്ടിയുടെ ആദ്യ കോച്ചിന്റെ രണ്ടു ചക്രങ്ങള്‍ പാളത്തില്‍ നിന്നും തെന്നിമാറുകയായിരുന്നു. യമുന ബാങ്ക് സ്‌റ്റേഷനില്‍നിന്ന് പുറപ്പെടുന്ന ആദ്യ തീവണ്ടിയായിരുന്നതിനാല്‍ ആകെ 13 യാത്രക്കാരാണ് ഉണ്ടായിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് ഇത് വഴിയുള്ള മെട്രോ ഗതാഗതം തടസ്സപ്പെട്ടു.
ഒരു മാസത്തിനുള്ളില്‍ ഇത് രണ്ടാംതവണയാണ് ദില്ലി മെട്രോ തീവണ്ടി അപകടത്തില്‍പ്പെടുന്നത്. സംഭവത്തെക്കുറിച്ച് ഡിഎംആര്‍സി അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications