Get Updates
Get notified of breaking news, exclusive insights, and must-see stories!

നിസഹകരണ സമരം തുടരും; സ്വകാര്യ പ്രാക്‌ടീസില്ല

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരുടെ ചട്ടപ്പടി സമരം തുടരുമെന്ന്‌ കെജിഎംസിടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ആവശ്യാനുസരണമുള്ള ശംബള പാക്കേജ്‌ സര്‍ക്കാര്‍ നല്‍കാത്തതിനെ തുടര്‍ന്നാണ്‌ സമരം തുടരുന്നതെന്നും രോഗികളെ ബുദ്ധിമുട്ടിയ്‌ക്കാതെയാകും സമരമെന്നും സംഘടനാ നേതൃത്വം അറിയിച്ചു.

സൊസൈറ്റി പേവാര്‍ഡുകളിലെ രോഗികളെ ചികിത്സിക്കില്ലെന്ന നിലപാട്‌ തുടരും. അപാകതകള്‍ നിറഞ്ഞ ശമ്പള പാക്കേജ്‌ തളളിക്കളയുന്നതായി സംഘടനാ പ്രതിനിധികള്‍ വ്യക്തമാക്കി. അതേ സമയം സര്‍ക്കാരിന്റെ നിര്‍ദ്ദേശം അനുസരിച്ച്‌ സെപ്‌റ്റംബര്‍ 15 മുതല്‍ കെജിഎംസിടിഎയില്‍ അംഗങ്ങളായ ഡോക്‌ടര്‍മാര്‍ സ്വകാര്യ പ്രാക്‌ടീസ്‌ നടത്തില്ല. അധികസമയം ജോലി നിര്‍ദ്ദേശവും ഡോക്ടര്‍മാര്‍ അംഗീകരിച്ചില്ല.

പ്രശ്ന പരിഹാരത്തിന്‌ ഏതു നിമിഷവും സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്ക്‌ തയ്യാറാണ്‌. കെജിഎംസിടിഎയില്‍ ഭിന്നതയില്ലെന്നും പുതിയ ഭാരവാഹികളെ ഏകകണ്‌ഠമായാണ്‌ തെരഞ്ഞെടുത്തതെന്നും പുതിയ പ്രസിഡന്റ്‌ വര്‍ഗീസ്‌ തോമസ്‌ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+