Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭിമുഖം പറഞ്ഞു പറയിച്ചതെന്ന്‌ ആരോപണം

തിരുവനന്തപുരം: സിപിഎമ്മിനും പൊലീസിനുമെതിരെയുള്ള ആരോപണങ്ങളുമായി ഓംപ്രകാശിന്റെ പിതാവ്‌ പ്രസന്നകുമാര്‍ ദൃശ്യമാധ്യമങ്ങള്‍ക്ക്‌ നല്‍കിയ അഭിമുഖം പറഞ്ഞു പഠിപ്പിച്ചതാണെന്ന്‌ ആരോപണം. ഇത്‌ സംബന്ധിച്ചുള്ള വീഡിയോ ടേപ്പ്‌ കൈരളി-പീപ്പിള്‍ ചാനലുകള്‍ സംപ്രേക്ഷണം ചെയ്‌തു.

ഒരു കോണ്‍ഗ്രസ്‌ നേതാവും ഒരു പത്രത്തിന്റെ പ്രാദേശിക ലേഖകനും ഓംപ്രകാശിന്റെ വീട്ടിലെത്തി അഭിമുഖം ഷൂട്ട്‌ ചെയ്യുകയായിരുന്നു. ഇവര്‍ ചോദിയ്‌ക്കുന്ന ചോദ്യങ്ങള്‍ക്ക്‌ കൂടെയുള്ളവര്‍ പറയുന്ന മറുപടികള്‍ ആവര്‍ത്തിച്ചു കൊണ്ടാണ്‌ പ്രസന്നകുമാരന്റെ അഭിമുഖം ഷൂട്ട്‌ ചെയ്‌തിരിയ്‌ക്കുന്നത്‌.

ഇതിന്റെ ടേപ്പുകള്‍ ഒരു കേന്ദ്രത്തില്‍ നിന്ന്‌ ദൃശ്യമാധ്യമങ്ങളുടെ ഓഫീസുകളില്‍ എത്തിച്ചത്‌. പിന്നീട്‌ വിവിധ ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ ഓംപ്രകാശിന്റെ വീട്ടിലെത്തി ഇന്റര്‍വ്യൂ ഷൂട്ട്‌ ചെയ്‌തു. ഈ അഭിമുഖങ്ങളിലും ആദ്യം നടത്തിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ്‌ ആവര്‍ത്തിയ്‌ക്കുന്നത്‌. ആദ്യം ലഭിച്ച ടേപ്പില്‍ ഒരു ഖധര്‍ധാരിയെയും കാണാം. ഇയാള്‍ ഒരു കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനാണെന്ന്‌ ചാനല്‍ റിപ്പോര്‍ട്ടിലുണ്ട്‌.

കെ സുധാകരനെ അറിയില്ലെന്ന്‌ പറയണമെന്നാണ്‌ ഖദര്‍ധാരി ആദ്യം പറയുന്നത്‌. ഓംപ്രകാശ്‌ ഗൂണ്ടയല്ലെന്നു പറയണം, നാട്ടുകാരോട്‌ ചോദിച്ചു നോക്കാന്‍ പറയണം, പൊതുപ്രവര്‍ത്തകനാണെന്നു പറയണം എന്നിങ്ങനെ ഓരോ ചോദ്യത്തിനും ക്യാമറയുടെ പുറകില്‍ നിന്നും മറ്റാരോ പറഞ്ഞു കൊടുക്കുന്ന മറുപടികളാണ്‌ പ്രസന്നകുമാര്‍ ഏറ്റുപറയുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+