അതിര്‍ത്തിയില്‍ ചൈന വക നിര്‍മ്മാണവും

അതിര്‍ത്തിയില്‍ ഇഞ്ചുകള്‍ എന്ന നിലിയല്‍ ചൈന ഭൂമി കയ്യേറ്റം നടത്തുന്നുണ്ടെന്ന്‌് ജമ്മുകശ്‌മീര്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ജമ്മുകശ്‌മീര്‍ സര്‍ക്കാര്‍ നിയോഗിച്ച മന്‍ സബ് ഡവിവിഷണല്‍ മജിസ്‌ട്രേട്ട് നോര്‍ബൂവിന്റെ അന്വേഷണ റിപ്പോര്‍ട്ടിലാണ് ചൈനയുടെ ഇഞ്ചിഞ്ചായുള്ള കയ്യേറ്റത്തെക്കുറിച്ച് സൂചിപ്പിക്കുന്നത്.
ലഡാക്കിലെ കയ്യേറ്റം വിവാദമായതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ കമ്മീഷനെ നിയോഗിച്ചത്. തദ്ദേശവാസികളെ ഇവിടെനിന്നും വിരട്ടി കുടിയിറക്കാനും ചൈനയുടെ സൈന്യം ശ്രമിക്കുന്നുണ്ടെന്ന് കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
1962ല്‍ ഇരുരാഷ്ട്രങ്ങളും തമ്മിലുണ്ടായ യുദ്ധത്തിന് ശേഷം ഇതാദ്യമായാണ് കാരക്കോറം മലനിരകളില്‍ ചൈന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
അതിര്‍ത്തിയില്‍ കൂടുതല്‍ സൈനികരെ വിന്യസിക്കുന്നതിനോ അല്ലെങ്കില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ നീക്കം നിരീക്ഷഇക്കുന്നതിന് ക്യാമറകള്‍ സ്ഥാപിക്കുന്നതുനോ ആണ് ഇപ്പോഴത്തെ നിര്‍മ്മാണമെന്നാണ് സൂചന.
ചൈനയിലെ ഷിന്‍ജിയാങ് പ്രദേശവും ഇന്ത്യയും തമ്മിലുള്ള അതിര്‍ത്തിയാണ് കാരക്കോറം ചുരം. സിനോ-ഇന്ത്യന്‍ അതിര്‍ത്തിയുടെ വടക്കേ അറ്റമായ ഇവിടെയാണ് യഥാര്‍ത്ഥ നിയന്ത്രണ രേഖ. 1972ലെ സിംല കരാറില്‍ നിയന്ത്രണരേഖ മുതല്‍ കാരക്കോറം ചുരം വരെയുള്ള 100 കിലോമീറ്റര്‍ പ്രദേശത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ല.












Click it and Unblock the Notifications