Get Updates
Get notified of breaking news, exclusive insights, and must-see stories!

മാധ്യമസ്വാതന്ത്ര്യം ഹനിച്ചിട്ടില്ല കോടിയേരി

Kodiyeri Balakrishnan
ദില്ലി: കേരള സര്‍ക്കാറോ ആഭ്യന്തരവകുപ്പോ മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തെ ഹനിച്ചിട്ടില്ലെന്ന്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍.

മാധ്യമങ്ങള്‍ക്ക്‌ അവര്‍ പറയുന്ന കാര്യങ്ങള്‍ സത്യമാണെന്ന്‌ തെളിയിക്കണമെന്നുണ്ടെങ്കില്‍ പൊലീസിന്‌ തെളിവ്‌ നല്‍കാം. അതല്ലാതെ വെറുതെ ഓരോന്ന്‌ പറഞ്ഞു നടക്കാനാണ്‌ താല്‍പര്യമെങ്കില്‍ അത്‌ തുടരാം-മന്ത്രി പറഞ്ഞു.

കാര്യങ്ങളെ വക്രീകരിച്ചുകൊണ്ട്‌ പ്രശ്‌നങ്ങളെ അവതരിപ്പിക്കുകയാണ്‌ കേരളത്തിലെ മാധ്യമങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നത്‌. പോള്‍ വധവുമായി ബന്ധപ്പെട്ട്‌ പാര്‍ട്ടിയില്‍ ഒരു അഭിപ്രായവ്യത്യാസവും നിലനില്‍ക്കുന്നില്ല.

പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളുണ്ടെന്ന്‌ വരുത്തിത്തീര്‍ക്കാനാണ്‌ മാധ്യമങ്ങളുടെ ശ്രമം. യുഡിഎഫിന്റെ ഘടകക്ഷിയെന്നപോലെയാണ്‌ ഒരുകൂട്ടം മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌.

ഇപ്പോള്‍ മാധ്യമസ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്ന യുഡിഎഫിന്റെ ഭരണകാലത്ത്‌ നൂറോളം മാധ്യമപ്രവര്‍ത്തകര്‍ വിവിധ സംഭവങ്ങളില്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്‌. ഇക്കാര്യം മറക്കരുത്‌-കോടിയേരി ഓര്‍മ്മിപ്പിച്ചു.

മാധ്യമങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ച്‌ മുഖ്യമന്ത്രി സഭയില്‍ മറുപടി പറഞ്ഞിട്ടും നിങ്ങളുടെ രോഗം മാറിയില്ലേ എന്ന്‌ മാധ്യമപ്രവര്‍ത്തകരോട്‌ ചോദിച്ച കോടിയേരി പോള്‍വധക്കേസുമായി ബന്ധപ്പെട്ട ഒരു കാര്യവും വെളിപ്പെടുത്താന്‍ തയ്യാറായില്ല.

മികച്ച ക്രമസമാധാനപാലനത്തിനായി സംസ്ഥാനത്തിന്‌ ലഭിച്ച ഇന്ത്യാ ടുഡേയുടെ അവാര്‍ഡ്‌ സ്വീകരിക്കാനായാണ്‌ കോടിയേരി ദില്ലിയിലെത്തിയത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+