ഇന്ത്യയില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് അമേരിക്ക
വാഷിങ്ടണ്‍: ഉത്സവകാലമായതോടെ ഇന്ത്യയില്‍ ഭീകരാക്രമണ സാധ്യത വര്‍ധിച്ചതായി അമേരിക്കയുടെ മുന്നറിയിപ്പ്.
ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ ജാഗ്രത പാലിക്കാന്‍ സ്വന്തം പൗരന്മാര്‍ക്ക് അമേരിക്ക നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യയിലേക്കു വരുന്ന അമേരിക്കന്‍ സഞ്ചാരികള്‍ക്കായുള്ള ജാഗ്രതാനിര്‍ദേശം ശനിയാഴ്ചയാണ് വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ചത്.
ഈദ്, ദസറ, ദീപാവലി ആഘോഷങ്ങളുടെ കാലമായതിനാല്‍ ഇന്ത്യയില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന നിരീക്ഷണവും ഇക്കാലത്ത് ഇന്ത്യയിലെത്തുന്നവര്‍ക്കുള്ള മുന്‍കരുതല്‍ നിര്‍ദേശവുമാണ് മുന്നറിയിപ്പിലുള്ളത്.
പ്രാദേശിക വാര്‍ത്തകള്‍ നിരീക്ഷിക്കുകയും പൊതുസ്ഥലങ്ങള്‍, മതസ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, വിനോദകേന്ദ്രങ്ങള്‍ എന്നിവ സന്ദര്‍ശിക്കുമ്പോള്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുകയും വേണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
ഒക്ടോബര്‍ 30വരെയാണ് ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുന്നത്. 2008 നവംബറില്‍ മുംബൈയിലെ താജ് ഹോട്ടല്‍ കേന്ദ്രീകരിച്ച് നടന്ന ഭീകരാക്രമണത്തില്‍ അമേരിക്കന്‍ പൗരന്മാരും കൊല്ലപ്പെട്ടിരുന്നു ഇതു കണക്കിലെടുത്താണ് ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications