Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓംപ്രകാശിനെ കണ്ടത്‌ ദൂരെനിന്ന്‌: ബിനീഷ്‌

Bineesh Kodiyeri
തിരുവനന്തപുരം: ഗുണ്ടാ നേതാവ്‌ ഓംപ്രകാശിനെ ദൂരെനിന്ന്‌ കണ്ടുള്ള പരിചയം മാത്രമാണ്‌ തനിക്കുള്ളതെന്ന്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്റെ മകനും നടനുമായ ബിനീഷ്‌ കോടിയേരി.

എസ്‌എഫ്‌ഐയും ഓംപ്രകാശുമായി യാതൊരു ബന്ധവുമില്ലെന്നും ബിനീഷ്‌ പറഞ്ഞു. അയാളെ കണ്ടിട്ടുണ്ടെന്ന്‌ പറയുമ്പോള്‍ അടുത്ത ബന്ധമുണ്ടെന്ന്‌ തെറ്റിദ്ധരിക്കരുത്‌.

സിപിഎമ്മിന്റെ മുന്‍നിര നേതാക്കളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ആരോപണങ്ങളാണ്‌ എനിക്കെതിരെയുള്ളത്‌. പിതാവ്‌ കോടിയേരി ബാലകൃഷ്‌ണന്‍ പൊളിറ്റ്‌ ബ്യൂറോ അംഗമായശേഷമാണ്‌ എനിക്കെതിരെയുള്ള ആരോപണങ്ങള്‍ വര്‍ധിച്ചത്‌. കേരളത്തിലെ മാധ്യമ മാഫിയയാണ്‌ ഇതിന്‌ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്‌- ബിനീഷ്‌ ആരോപിച്ചു.

തന്റെ മകനെതിരെയുള്ള ആരോപണങ്ങളെക്കുറിച്ച്‌ കേന്ദ്ര ഏജന്‍സി അന്വേഷിക്കട്ടെയെന്ന്‌ മന്ത്രി കോടിയേരി ശനിയാഴ്‌ച ദില്ലിയില്‍ പറഞ്ഞിരുന്നു. ബിനീഷ്‌ നിയമബിരുദധാരിയാണെന്നും യൂത്ത്‌ കോണ്‍ഗ്രസ്‌ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക്‌ അവന്‍തന്നെ മറുപടി പറയുമെന്നും കോടിയേരി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്‌ മറുപടി നല്‍കിയിരുന്നു.

അതേസമയം ബിനീഷിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്‌ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ വക്താവ്‌ എം ലിജു പറഞ്ഞു. തനിക്കെതിരെ വക്കീല്‍ നോട്ടീസയച്ച ബിനീഷിന്റെ നടപടി വെള്ളത്തില്‍ വരച്ച വരപോലെയാണെന്നും ലിജു പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+