കൊച്ചി നഗരത്തില്‍ ഓവര്‍ ടേക്ക് പാടില്ല

നിരോധനം ലംഭിക്കുന്നവര്‍ക്ക് എതിരെ തിങ്കളാഴ്‌ച മുതല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. നിരോധനം ലംഘിക്കുന്നവരെ പിടികൂടാന്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസ് നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിക്കഴിഞ്ഞു.
വാഹനം ഓടിക്കുന്നതിനിടെ ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കാനും പൊലീസ് തീരുമാനിച്ചു. സ്വകാര്യ ബസ്‌ഡ്രൈവര്‍മാരുടെ പെരുമാറ്റ രീതിയും തിങ്കളാഴ്‌ചമുതല്‍ നിരീക്ഷിക്കും.
ബസുകളുടെ മത്സര ഓട്ടം മൂലമുണ്ടായ അപകടങ്ങളില്‍ അടുത്തിടെ ഒട്ടേറെപ്പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് ഓവര്‍ ടേക്കിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.












Click it and Unblock the Notifications