അഭയ പ്രതിഭാഗത്തിന് രേഖകള്‍ നല്‍കി

രേഖകളും തെളിവുകളും ആവശ്യപ്പെട്ട് പ്രതിഭാഗം ഹര്‍ജി സമര്‍പ്പിച്ചതിനെത്തുടര്‍ന്നാണ് നടപടി. ലോക്കല്‍ പൊലീസിന്റെയും ക്രൈബ്രാഞ്ചിന്റെയും അന്വേഷണ റിപ്പോര്‍ട്ടുകള്‍, സാക്ഷിമൊഴികള്‍, നാര്‍കോ പരിശോധനാ സിഡികള്‍, എന്നിവയുടെ പകര്‍പ്പുകളാണ് പ്രതിഭാഗത്തിന് കൈമാറിയത്.
കേസില്‍ കുറ്റപത്രം പൂര്‍ണമല്ലെന്നും ഒട്ടേറെ സുപ്രധാനമായ രേഖകള്‍ കുറ്റപത്രത്തിന്റെ പകര്‍പ്പിനോടൊപ്പം തങ്ങള്‍ക്ക് നല്‍കിയിട്ടില്ലെന്നും പ്രതികള്‍ ആരോപിച്ചിരുന്നു.
ഈ രേഖകള്‍ കിട്ടാതെ വിചാരണയുമായി മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ പ്രതിഭാഗം കോടതിയെ അറിയിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് രേഖകള്‍ നല്‍കാന്‍ കോടതി തയ്യാറായത്.












Click it and Unblock the Notifications