ജെറ്റ് എയര്‍വേസില്‍ 50ശതമാനം ഇളവ്

അമ്പത് ശതമാനമാണ് ഇളവ് വരുത്തിയിരിക്കുന്നത്. ജെറ്റ് കണക്ടും യാത്രാനിരക്കില്‍ ഇളവു വരുത്തിയിട്ടുണ്ട്. ആഭ്യന്തര സര്‍വ്വീസുകളിലെ എല്ലാ എക്കോണമി ക്ലാസ് ബുക്കിങുങ്ങള്‍ക്കും ആനുകൂല്യം ലഭ്യമാകും.
അടിസ്ഥാന നിരക്കും ഇന്ധന സര്‍ച്ചാര്‍ജും ഉള്‍പ്പെടുന്ന മൊത്തം നിരക്കിനായിരിക്കും ഇളവ് ബാധകമാവുക. ജെറ്റ് എയര്‍വേസിലെ പൈലറ്റുമാരുടെ അഞ്ചുദിവസം നീണ്ട സമരം ശനിയാഴ്‌ചയാണ് ഒത്തുതീര്‍പ്പായത്.
തിങ്കളാഴ്‌ച ജീവനക്കാരെല്ലാം ജോലിയില്‍ പ്രവേശിച്ചു. ചൊവ്വാഴ്‌ച മുതലായിരുന്നു ജെറ്റ് പൈലറ്റുമാര്‍ പണിമുടക്ക് തുടങ്ങിയത്. പ്രശ്‌നങ്ങളില്‍ സൗഹാര്‍ദ്ദപരമായ തീര്‍പ്പുണ്ടായതെന്നും സമരം മൂലം കമ്പനിക്ക് 200 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും ജെറ്റ് എയര്‍വേസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സരോജ് ദത്ത പറഞ്ഞു.
ജെറ്റ് എയര്‍വേസ് കണക്ടഡ്, ജെറ്റ് ലൈറ്റ് എന്നിവയുള്‍പ്പെടുന്ന ജെറ്റ് എയര്‍വേസ് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വിമാനക്കമ്പനിയാണ്.
ആഭ്യന്തര വിദേശ റൂട്ടുകളില്‍ 450 പ്രതിദിന സര്‍വ്വീസുകളാണ് ജെറ്റ് നടത്തുന്നത്. 1800 പൈലറ്റുമാരാണ് കമ്പനിയിലുള്ളത്. പ്രതിനിദം ഏകദേശം 25,000 യാത്രക്കാര്‍ ജെറ്റ് എയര്‍വേസില്‍ സഞ്ചരിക്കുന്നതായാണ് കണക്ക്.












Click it and Unblock the Notifications