ഇടതു തീവ്രവാദം കടുത്ത വെല്ലുവിളി: പ്രധാനമന്ത്രി

എന്നാല്‍ ഇടതു തീവ്രവാദികളുടെ അക്രമം തടയാന്‍ പല നടപടികള്‍ സ്വീകരിച്ചുവെങ്കിലും ഒന്നും ഫലപ്രദമായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന
സംസ്ഥാന ഡിജിപിമാരുടെ ത്രിദിന സമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സാധാരണ ക്രമസമാധാന വിഷയമായി ഇടതുഭീകരതയെ കാണാനാവില്ല. ഇടതു തീവ്രവാദികള്‍ നടത്തുന്ന അക്രമങ്ങള്‍ പല സംസ്ഥാനങ്ങളിലും വര്‍ദ്ധിച്ചു വരികയാണ്. അക്രമം നേരിടാന്‍ പുതിയ പദ്ധതി തയ്യാറാക്കേണ്ടതുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ ആസാം, മണിപ്പൂര്‍ എന്നിവിടങ്ങളിലെ സ്ഥിതിഗതികളില്‍ പ്രധാനമന്ത്രി ആശങ്ക രേഖപ്പെടുത്തി.
. പാവപ്പെട്ടവരുടെയും ഗോത്രവര്‍ഗ്ഗക്കാരുടെയും സഹകരണത്തോടെയാണ് ഇടതു തീവ്രവാദികള്‍ പ്രവര്‍ത്തിക്കുന്നത്. ഇവരുടെ പ്രവര്‍ത്തനത്തിന്റെ പ്രത്യേക സ്വഭാവം സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമാക്കുന്നു.
ബുദ്ധിജീവികള്‍, വിദ്യാസമ്പന്നരായ യുവാക്കള്‍ എന്നിവരുടെ പിന്തുണയും പലയിടങ്ങളിലും ഇടതു തീവ്രവാദികള്‍ക്ക് ലഭിക്കുന്നു. ഈ സ്ഥിതിഗതികള്‍ നേരിടാന്‍ പോലീസ് പ്രത്യേക പദ്ധതി തയ്യാറാക്കണം. പോലീസും സൈന്യവും നടത്തിയ ശ്രമത്തിന്റെ ഭാഗമായി സ്ഥിതിഗതികള്‍ മെച്ചപ്പെട്ടിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ പരിശ്രമം ആവശ്യമാണ്. അതിര്‍ത്തികളില്‍ നുഴഞ്ഞുകയറ്റം വര്‍ദ്ധിച്ചതും ആശങ്ക ഉയര്‍ത്തുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ക്രമസമാധാന നില മെച്ചപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തിങ്കളാഴ്‌ച പി ചിദംബരമാണ് പൊലീസ് ഓഫീസര്‍മാരുടെ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തത്. സമ്മേളനം ബുധനാഴ്‌ച സമാപിക്കും.












Click it and Unblock the Notifications