കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോക്ടര്‍മാരുമായി ചര്‍ച്ചയില്ല: സര്‍ക്കാര്‍

  • By Staff
Google Oneindia Malayalam News

No talks with doctors
തിരുവനന്തപുരം: ചട്ടപ്പടി സമരം നടത്തുന്ന മെഡിക്കല്‍ കോളജ്‌ ഡോക്ടര്‍മാരുമായി ബുധനാഴ്‌ച നടത്താനിരുന്ന ചര്‍ച്ച മാറ്റിവെച്ചതായി സര്‍ക്കാര്‍ അറിയിച്ചു. സമരം അവസാനിപ്പിയ്‌ക്കാതെ ചര്‍ച്ചയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ശംബള പരിഷ്‌ക്കരണം പ്രഖ്യാപിച്ചിട്ടും ഡോക്ടര്‍മാര്‍ തുടരുന്ന സമരത്തോട്‌ അയഞ്ഞനിലാപാട്‌ വേണ്ടെന്ന തീരുമാനപ്രകാരമാണ്‌ ചര്‍ച്ച മാറ്റിവെച്ചതെന്നറിയുന്നു.

അതേ സമയം ഡോക്ടര്‍മാരുടെ സമരം അടിച്ചമര്‍ത്താനാണ്‌ ശ്രമമെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാവുമെന്ന്‌ മെഡിക്കല്‍ കോളെജ്‌ ഡോക്ടര്‍മാരുടെ സംഘടനായയ കെജിഎംസിടിഎ അറിയിച്ചു. ചര്‍ച്ച വേണ്ടെന്ന സര്‍ക്കാര്‍ തീരുമാനം നിരാശജനകമാണെന്നും സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.

സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ 20 ഡോക്‌ടര്‍മാര്‍ രാജി സന്നദ്ധത അറിയച്ചതായും സംഘടനാ ഭാരവാഹികള്‍ വെളിപ്പെടുത്തി. എന്നാല്‍ ഡോക്‌ടര്‍മാരുടെ രാജിക്കത്ത്‌ തല്‍ക്കാലം സര്‍ക്കാരിന്‌ കൈമാറില്ലെന്ന്‌ അവര്‍ അറിയിച്ചു. സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാഴ്‌ത്താനുള്ള നീക്കമായാണ്‌ ഇത്‌ വിലയിരുത്തപ്പെടുന്നത്‌.

ശമ്പള പരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച്‌ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ ചൊവ്വാഴ്‌ച മുതല്‍ സ്വകാര്യ പ്രാക്ടീസ്‌ നിര്‍ത്തിവെക്കുമെന്ന്‌ പ്രഖ്യാപിച്ചിരുന്നു.

സ്വകാര്യ പ്രാക്ടീസ്‌ നിരോധനം ഒക്ടോബര്‍ ഒന്നു മുതല്‍ മാത്രമേ പ്രാബല്യത്തില്‍ വരൂവെന്ന്‌ ആരോഗ്യവകുപ്പ്‌ അറിയിച്ചിരുന്നുവെങ്കിലും ചൊവ്വാഴ്‌ച സ്വകാര്യ പ്രാക്ടീസ്‌ നിര്‍ത്തിവക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. പേവാര്‍ഡില്‍ രോഗികളെ പ്രവേശിപ്പിക്കാതെ നിസഹകരണ സമരം തുടരുന്നത്‌ അംഗീകരിക്കില്ലെന്നാണ്‌ സര്‍ക്കാര്‍ നിലപാട്‌. സമരം രോഗികളെ ബാധിച്ചാല്‍ എസ്‌മ പ്രയോഗിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X