പോളുമായി സൗഹൃദം മാത്രം: ഓംപ്രകാശ്

ഒരു വര്‍ഷം മുമ്പാണ് പോളിനെ പരിചയപ്പെട്ടതെന്നും ഇരുവരും പൊലീസിനോട് പറഞ്ഞു. പോളുമായി റിയല്‍ എസ്‌റ്റേറ്റ്, ബിസിനസ് ബന്ധങ്ങളില്ലെന്നാണ് ഓം പ്രകാശ് പറയുന്നത്.
പലിശക്ക് പണം കൊടുക്കലും വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ഏജന്റ് പണിയുമാണ് തന്റെ വരുമാനമാര്‍ഗ്ഗമെന്നും ഓംപ്രകാശ് വ്യക്തമാക്കി. ഒരു വര്‍ഷം ഏതാണ്ട് ഒരുലക്ഷം രൂപയോളം വരുമാനമുണ്ടാകും. പോളുമായി സൗഹൃദം മാത്രമേയുള്ളു യാതൊരുവിധ ബിസിനസ് ബന്ധങ്ങളും ഇല്ല- ഓംപ്രകാശ് പറഞ്ഞു.
കൊച്ചിയിലെ പൊലീസ് ക്ലബ്ബില്‍വച്ച് തിങ്കളാഴ്‌ച നടത്തിയ ചോദ്യം ചെയ്യലിലാണ് ഓംപ്രകാശ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. മറ്റേതോ ക്വട്ടേഷന്‍ സംഘം തങ്ങളെ ആക്രമിക്കാനായി പിന്തുടരുന്നുണ്ടെന്ന് കരുതിയാണ് പോളിനെ രക്ഷിക്കാന്‍ നില്‍ക്കാതെ രക്ഷപ്പെട്ടതെന്ന് ഇരുവരും വ്യക്തമാക്കി.
പോളും മനുവുമാണ് എന്‍ഡവറില്‍ മുന്നേ പോയത്. തങ്ങളെത്തുമ്പോള്‍ സംഭവസ്ഥലത്ത് പോളും മനുവും കുത്തേറ്റുകിടക്കുകയായിരുന്നു. ഞങ്ങള്‍കൂടി ചേര്‍ന്നാണ് ഇരുവരെയും സ്‌കോര്‍പിയോയില്‍ കയറ്റിയത്.
പോളിനെയും മനുവിനെയും ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ പിന്നാലെ പോവുകയായിരുന്നു ഞങ്ങള്‍. ഞങ്ങളുടെ വണ്ടിക്കു പിന്നാലെ മറ്റു രണ്ടുവണ്ടികള്‍ കൂടി വരുന്നുണ്ടായിരുന്നു.
ഇവര്‍ ആക്രമിക്കാന്‍ വരുകയാണെന്ന് കരുതി പെട്ടെന്ന് രക്ഷപ്പെടാന്‍ തീരുമാനിച്ചു. അങ്ങനെ മുമ്പേപോയ സ്‌കോര്‍പ്പിയോ മറികടന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്നു- ഇങ്ങനെയായിരുന്നു ഓംപ്രകാശിന്റെയും രാജേഷിന്റെയും വിവരണം.












Click it and Unblock the Notifications