കാമുകിയെ കുത്തിക്കൊന്നയാള്‍ക്ക് 18വര്‍ഷം തടവ്
വെല്ലിങ്‌ടണ്‍: കാമുകിയെ കുത്തിക്കൊലപ്പെടുത്തിയ കാമുകന് കോടതി 18 വര്‍ഷം തടവ് വിധിച്ചു. ന്യൂസിലാന്റിലെ ഒറ്റാഗോ സര്‍വ്വകലാശാലയിലെ സാമ്പത്തിക ശാസ്‌ത്ര അധ്യാപകനായ ക്ലേറ്റണ്‍ വെതര്‍സ്റ്റര്‍(33) ആണ് ശിക്ഷിക്കപ്പെട്ടത്.
സ്വന്തം വിദ്യാര്‍ത്ഥിനിയും കാമുകിയുമായ സോഫി ഇലിയറ്റിനെയാണ് ഇയാള്‍ കുത്തിക്കൊലപ്പെടുത്തിയത്. 216തവണയാണ് ഇയാള്‍ കാമുകിയുടെ ശരീരത്തില്‍ കുത്തിയത്. മരിച്ചശേഷം രോഷം തീരുംവരെ ഇയാള്‍ ശരീരത്തില്‍ കുത്തി മുറിവേല്‍പ്പിക്കുകയായിരുന്നു.
സോഫിയുടെ വീട്ടില്‍ വച്ചായിരുന്നു കൊല നടന്നത്. ആക്രമണം നടന്ന മുറി മുഴുവന്‍ രക്തമയമായിരുന്നുവെന്ന് സോഫിയുടെ മാതാവ് കോടതിയില്‍ മൊഴി നല്‍കിയിരുന്നു.
സാത്താന്റെ പര്യായം എന്നാണ് ക്ലേറ്റണിനെ കോടതി വിശേഷിപ്പിച്ചത്. സോഫി പ്രകോപിപ്പിച്ചതുകൊണ്ടാണ് താന്‍ ആക്രമിച്ചതെന്നാണ് ക്ലേറ്റണ്‍ കോടതിയില്‍ പറഞ്ഞത്.
കൊലപാതകത്തില്‍ ഇയാള്‍ക്ക് യാതൊരു കുറ്റബോധവുമുണ്ടായില്ലെന്നും വിചാരണക്കിടെ തന്റെ അക്കാദമിക് നേട്ടങ്ങള്‍ ചൂണ്ടിക്കാണിക്കാനായിരുന്നു ഇയാള്‍ ശ്രമിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ജൂലൈയിലാണ് കേസിന്റെ വിചാരണ തുടങ്ങിയത്.












Click it and Unblock the Notifications