സമ്പാദ്യം: ജസ്റ്റിസിനോട് വിശദീകരണം തേടി

ചെന്നൈയിലെ ചില അഭിഭാഷകരാണ് ജസ്റ്റിസ് ദിനകരനെതിരെ ഗുരുതരമായ സാമ്പത്തിക ആരോപണങ്ങള്‍ ഉന്നയിച്ചിരിയ്ക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ദിനകരനെ സുപ്രീംകോടതി ജഡ്ജി ആയി ഉയര്‍ത്തുന്നതിനുള്ള തീരുമാനത്തില്‍ നിന്നു പിന്മാറണമെന്ന് മുതിര്‍ന്ന അഭിഭാഷകരായ ഫാലി എസ്. നരിമാന്, ശാന്തി ഭൂഷണ് തുടങ്ങിയവര്‍ ആവശ്യപ്പെട്ടിരുന്നു.
700 ഏക്കര്‍ വിസ്തീര്‍ണം വരുന്ന എസ്റ്റേറ്റിന്റെ ഉടമസ്ഥനാണ് ജസ്റ്റിസെന്നും ഒരു തെരുവിന് അദ്ദേഹത്തിന്റെ പേരു നല്‍കിയിട്ടുണ്ടെന്നും മറ്റുമായി ഒട്ടേറെ ആരോപണങ്ങളാണ് അഭിഭാഷകര്‍ ഉന്നയിച്ചിരിക്കുന്നത്. അദാലത്ത് നടത്തി ഒരു മണിക്കൂറില്‍ ക്രിമനലുകള്‍ ഉള്‍പ്പെട അഞ്ഞൂറോളം പേര്‍ക്ക് ജാമ്യം നല്‍കിയെന്ന മറ്റൊരു ആരോപണവും അദ്ദേഹത്തിനെതിരെ ഉയര്‍ന്നിട്ടുണ്ട്.
ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ദിനകരനെ കെ.ജി. ബാലകൃഷ്ണന് ഡല്‍ഹിയില്‍ വിളിച്ചു സംസാരിച്ചിരുന്നു. യോഗത്തില്‍ പരാതിയെ കുറിച്ചു ചൂണ്ടിക്കാട്ടിയെങ്കിലും ദിനകരന് ആരോപണങ്ങള്‍ നിഷേധിച്ചു.
ദിനകരനെ സുപ്രീം കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം നല്‍കാനുള്ള തീരുമാനത്തിനെതിരെ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും രംഗത്തെത്തിയിട്ടുണ്ട്. ശാന്തി ഭൂഷണും സംഘവും വ്യാഴാഴ്ച നിയമമന്ത്രി എം വീരപ്പ മൊയ്ലിയുമായി ഇതു സംബന്ധിച്ചു ചര്‍ച്ച നടത്തും. സുപ്രീം കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം നല്ക്കുന്നതിന് നാമനിര്‍ദേശം ലഭിച്ച അഞ്ചു ജഡ്ജിമാരില്‍ ഒരാളാണ് ദിനകരന്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications