കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമ്പാദ്യം: ജസ്റ്റിസിനോട്‌ വിശദീകരണം തേടി

  • By Staff
Google Oneindia Malayalam News

Karnataka Chief Justice PD Dinakaran
ദില്ലി: വരുമാനത്തില്‍ കവിഞ്ഞ സ്വത്ത്‌ സമ്പാദിച്ചെന്ന ആരോപണത്തില്‍ വിശദീകരണം നല്‍കാന്‍ കര്‍ണാടക ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസ്‌ പിഡി ദിനകരനോട്‌ സുപ്രീം കോടതി ചീഫ്‌ ജസ്‌റ്റിസ്‌ കെജി ബാലകൃഷ്‌ണന്‍ ആവശ്യപ്പെട്ടു.

ചെന്നൈയിലെ ചില അഭിഭാഷകരാണ്‌ ജസ്‌റ്റിസ്‌ ദിനകരനെതിരെ ഗുരുതരമായ സാമ്പത്തിക ആരോപണങ്ങള്‍ ഉന്നയിച്ചിരിയ്‌ക്കുന്നത്‌. ഇതിന്റെ അടിസ്‌ഥാനത്തില്‍ ദിനകരനെ സുപ്രീംകോടതി ജഡ്‌ജി ആയി ഉയര്‍ത്തുന്നതിനുള്ള തീരുമാനത്തില്‍ നിന്നു പിന്‍മാറണമെന്ന്‌ മുതിര്‍ന്ന അഭിഭാഷകരായ ഫാലി എസ്‌. നരിമാന്‍, ശാന്തി ഭൂഷണ്‍ തുടങ്ങിയവര്‍ ആവശ്യപ്പെട്ടിരുന്നു.

700 ഏക്കര്‍ വിസ്‌തീര്‍ണം വരുന്ന എസ്റ്റേറ്റിന്റെ ഉടമസ്ഥനാണ്‌ ജസ്റ്റിസെന്നും ഒരു തെരുവിന്‌ അദ്ദേഹത്തിന്റെ പേരു നല്‍കിയിട്ടുണ്ടെന്നും മറ്റുമായി ഒട്ടേറെ ആരോപണങ്ങളാണ്‌ അഭിഭാഷകര്‍ ഉന്നയിച്ചിരിക്കുന്നത്‌. അദാലത്ത്‌ നടത്തി ഒരു മണിക്കൂറില്‍ ക്രിമനലുകള്‍ ഉള്‍പ്പെട അഞ്ഞൂറോളം പേര്‍ക്ക്‌ ജാമ്യം നല്‍കിയെന്ന മറ്റൊരു ആരോപണവും അദ്ദേഹത്തിനെതിരെ ഉയര്‍ന്നിട്ടുണ്ട്‌.

ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന്‌ ദിനകരനെ കെ.ജി. ബാലകൃഷ്‌ണന്‍ ഡല്‍ഹിയില്‍ വിളിച്ചു സംസാരിച്ചിരുന്നു. യോഗത്തില്‍ പരാതിയെ കുറിച്ചു ചൂണ്ടിക്കാട്ടിയെങ്കിലും ദിനകരന്‍ ആരോപണങ്ങള്‍ നിഷേധിച്ചു.

ദിനകരനെ സുപ്രീം കോടതി ജഡ്‌ജിയായി സ്‌ഥാനക്കയറ്റം നല്‍കാനുള്ള തീരുമാനത്തിനെതിരെ ബാര്‍ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യയും രംഗത്തെത്തിയിട്ടുണ്ട്‌. ശാന്തി ഭൂഷണും സംഘവും വ്യാഴാഴ്‌ച നിയമമന്ത്രി എം വീരപ്പ മൊയ്‌ലിയുമായി ഇതു സംബന്ധിച്ചു ചര്‍ച്ച നടത്തും. സുപ്രീം കോടതി ജഡ്‌ജിയായി സ്‌ഥാനക്കയറ്റം നല്‍ക്കുന്നതിന്‌ നാമനിര്‍ദേശം ലഭിച്ച അഞ്ചു ജഡ്‌ജിമാരില്‍ ഒരാളാണ്‌ ദിനകരന്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X