രാഹുല്‍ സഞ്ചരിച്ച തീവണ്ടിയ്‌ക്ക് കല്ലേറ്

കര്‍ണാലിനും പാനിപ്പത്തിനും ഇടയില്‍ വച്ചായിരുന്നു കല്ലേറ്. കുട്ടികളാണ് തീവണ്ടിയ്‌ക്കു കല്ലെറിഞ്ഞതെന്ന് വ്യക്തമായിട്ടുണ്ടെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. കല്ലേറുണ്ടായതിനെത്തുടര്‍ന്ന് തീവണ്ടി പാനിപ്പത്ത് ജങ്‌ഷനില്‍ നിര്‍ത്തിയിരുന്നില്ല.
സി2, സി4, സി7 എന്നീകോച്ചുകളിലാണ് കല്ലുകള്‍പതിച്ചത്. രാഹുല്‍ സി3 കോച്ചിലായിരുന്നു യാത്രചെയ്‌തത്. കല്ലേറില്‍ തീവണ്ടിയുടെ ജനാലച്ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്.
യൂത്ത് കോണ്‍ഗ്രസിന്റെ നാലുദിന ക്യാമ്പ് ഉത്‌ഘാടനം ചെയ്യാനാണ് രാഹുല്‍ ലുധിയാനയിലേയ്‌ക്ക് പോയത്. ചെലവുചുരുക്കലിന്റെ ഭാഗമായിട്ടാണ് അദ്ദേഹം വിമാനം ഉപേക്ഷിച്ച് തീവണ്ടിയില്‍ യാത്രചെയ്‌തത്.
ഇതേസമയം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കടുത്ത ചെലവുചുരുക്കലിലൂടെ രാജ്യത്തിനു മാതൃകയാകണമെന്ന പാര്‍ട്ടി പ്രവര്‍ത്തകസമിതി തീരുമാനം കര്‍ശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന സര്‍ക്കുലര്‍ എഐസിസി എല്ലാ സെക്രട്ടറിമാര്‍ക്കും അയച്ചു.
എഐസിസി ഭാരവാഹികളുടെ യോഗം മുതിര്‍ന്ന നേതാവ് ഓസ്കര്‍ ഫെര്‍ണാണ്ടസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന് ചെലവുചുരുക്കല്‍ നടപ്പാക്കുന്നതു സംബന്ധിച്ചു ചര്‍ച്ച നടത്തി.












Click it and Unblock the Notifications