Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗാളില്‍ വീണ്ടും സിപിഎമ്മിന്‌ തിരിച്ചടി

After TMC-INC combine won the Siliguri Municipal seat, a jubilant Mamata called it demolition of 'the Red fort'.
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ സിപിഎമ്മിനും ഇടതുമുന്നണിയ്‌ക്കും വീണ്ടും തിരിച്ചടി. സിലിഗുഡി നഗരസഭാ തിരഞ്ഞെടുപ്പില്‍ 47 സീറ്റില്‍ 30 ഉം നേടി തൃണമൂല്‍-കോണ്‍ഗ്രസ്‌ സഖ്യം മികച്ച പ്രകടനം നടത്തി.

27 വര്‍ഷത്തെ ഇടതു ഭരണത്തിനാണ്‌ ഇതോടെ അവസാനമായത്‌. തൃണമൂല്‍ കോണ്‍ഗ്രസ്‌ 14 സീറ്റിലും കോണ്‍ഗ്രസ്‌ 15 സീറ്റിലും തൃണമൂല്‍ പിന്തുണയുളള സ്വതന്ത്രന്‍ ഒരു സീറ്റിലും ജയിച്ചു. ഇടതുമുന്നണിക്കു 17 സീറ്റ്‌ ലഭിച്ചു. ഇതില്‍ സിപിഎം 15ഉം ഓരോ സീറ്റില്‍ ആര്‍എസ്‌പിയും ഫോര്‍വേഡ്‌ ബ്ലോക്കും ജയിച്ചു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ഇവിടെ 31 സീറ്റുകളാണു നേടിയത്‌. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇടതുമുന്നണിയ്‌ക്ക്‌ ബംഗാളില്‍ വന്‍ പരാജയം നേരിട്ടിരുന്നു. മൂന്ന്‌ പതിറ്റാണ്ട്‌ പിന്നിട്ട ഇടത്‌ ഭരണത്തിന്‌ അന്ത്യമാകുന്നതിന്റെ സൂചനകളാണ്‌ തുടര്‍പരാജയങ്ങളെന്ന്‌ വിലയിരുത്തപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+