രാജ്യത്ത് പന്നിപ്പനി മരണം 200 കടന്നു

ചൊവ്വാഴ്‌ച 209 പേര്‍ക്ക് കൂടി പന്നിപ്പനി ബാധ സ്ഥിരീകരിച്ചു. പനി ബാധിതരുടെ എണ്ണം 6,558 ആയി ഉയര്‍ന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ മാത്രം അഞ്ച് പേരാണ് പനി ബാധിച്ച് മരിച്ചത്. ഇതില്‍ മൂന്ന് മരണം പുനെയിലാണ് റിപ്പോര്‍ട്ട് ചെയ്‌തിരിയ്‌ക്കുന്നത്. ദില്ലിയില്‍ രണ്ടു പേരും ഗുജറാത്തിലെ സൂറത്തില്‍ ഒരാളും മരിച്ചു. ദില്ലിയില്‍ പുതുതായി പന്നിപ്പനി ബാധ സ്ഥിരീകരിച്ച 70 പേരില്‍ 42 പേരും കുട്ടികളാണ്.












Click it and Unblock the Notifications