തിരുപ്പതി ലഡുവിന് പേറ്റന്റ്

തിരുപ്പതി ലഡു ഏറെ പ്രസിദ്ധമാണ്. മറ്റു പലരും ഈ പേരില്‍ ലഡു വിപണിയില്‍ എത്തിച്ചതിനെത്തുടര്‍ന്നാണ് ക്ഷേത്രഭാരവാഹികള്‍ ജ്യോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന് അപേക്ഷ നല്‍കിയത്. കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് അപേക്ഷ നല്‍കിയത്.
ലഡുവിന് പേറ്റന്റ് ലഭിച്ചതുകൊണ്ട് ഇനിയാര്‍ക്കും തിരുപ്പതി ലഡു എന്നപേരില്‍ ലഡു നിര്‍മ്മിച്ച് വില്‍പന നടത്താന്‍ കഴിയില്ല. അങ്ങനെ ചെയ്‌താല്‍ അവര്‍ക്കെതിരെ ക്ഷേത്രഭാരവാഹികള്‍ക്ക് നിയമനടപടി സ്വീകരിക്കാം.
ഇതിന് മുമ്പ് ഡാര്‍ജിലിങ് ചായ, മധുബനി ചിത്രങ്ങള്‍ എന്നിവയ്‌ക്കും പേറ്റന്റ് ലഭിച്ചിരുന്നു. തിരുപ്പതി ലഡു എന്നപേരില്‍ ലഭിക്കുന്ന പ്രസാദത്തിന്റെ യഥാര്‍ത്ഥ പേര് ശ്രീവരി ലഡു എന്നാണ്. ലോകത്തെവിടെയും ഇതേരീതിയില്‍ ലഡു നിര്‍മ്മിക്കുന്നില്ലെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറയുന്നു.
പ്രത്യേക ചേരുവകള്‍ ചേര്‍ത്ത് പ്രത്യേക രീതിയിലാണ് തിരുപ്പതി ലഡു നിര്‍മ്മിക്കുന്നത്. 1920കളുടെ തുടക്കത്തിലാണ് തിരുപ്പതിക്ഷേത്രത്തില്‍ ലഡു പ്രസാദമായി നല്‍കിത്തുടങ്ങിയത്. 17ാം നൂറ്റാണ്ടിന് മുമ്പ് ഇത്തരത്തിലുള്ള പ്രസാദവിതരണം ഇവിടെ നിലനിന്നിരുന്നുവത്രേ. പിന്നീട് ഈ രീതി പിന്തുടരാന്‍ തീരുമാനിക്കുകയായിരുന്നു.
ഒരു ലഡു 175ഗ്രാമോളം വരും ഇതിന് 25രൂപയാണ് വില. ദിനംപ്രതി ഇവിടെ 1.5ലക്ഷത്തോളം ലഡുവാണ് നിര്‍മ്മിക്കുന്നത്. വാര്‍ഷികോല്‍ത്സവത്തിന് രണ്ട്‌കോടിയോളം ലഡുവാണ് പ്രതിവര്‍ഷം വിറ്റഴിയുന്നത്.
കടലപ്പരിപ്പ്, പഞ്ചസാര, കശുവണ്ടിപ്പരിപ്പ്, ഏലം, നെയ്യ്, ശര്‍ക്കര എന്നിവയാണ് ഈ ലഡുവിലെ പ്രധാന ഘടകങ്ങള്‍. ലഡു വലിപ്പത്തില്‍ രണ്ടുതരത്തിലുണ്ട്. ചെറുത് 175ഗ്രാമുള്ളതും വലുത് 700ഗ്രാമുള്ളതുമാണ്. വലിയ ലഡു ആയിരം രൂപയുടെ കല്യാണ പൂജ നടത്തുന്നവര്‍ക്ക് പ്രസാദമായി നല്‍കുന്നതാണ്.












Click it and Unblock the Notifications