ബൈജുവിന്റെ തോക്ക് കണ്ടുകെട്ടും
തിരുവനന്തപുരം: നടന്‍ ബൈജുവിന്റെ തോക്ക് കണ്ടുകെട്ടി കേരള പൊലീസിന്റെ ആയുധശേഖരത്തിലേക്ക് മുതല്‍ക്കൂട്ടാന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആര്‍ആര്‍ കമ്മത്ത് ഉത്തരവിട്ടു. തോക്ക് തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് ബൈജു നല്‍കിയ അപേക്ഷ കോടതി തള്ളി.
2005 നവംബര്‍ ആറിന് ട്രിവാന്‍ഡ്രം ക്ലബില്‍ നടന്ന ആഘോഷ ചടങ്ങിനിടെ മദ്യത്തിനടിമപ്പെട്ട് ബൈജു വഴുതക്കാട് സ്വദേശി മധു മോഹനെ തോക്ക് ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് കോടതി ഉത്തരവ്.
ക്രൈംബ്രാഞ്ച് കേസ് ആദ്യം രജിസ്റ്റര്‍ ചെയ്‌തപ്പോള്‍ ബൈജു തോക്ക് ഉപയോഗിച്ചതിന് ആയുധ നിയമപ്രകാരമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിരുന്നു. ഇടിക്കട്ട ഉപയോഗിച്ച് മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം തോക്കു ചൂണ്ടി വധിയ്‌ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്‌്. ഇങ്ങനെയുള്ള ഒരാള്‍ക്ക് തോക്ക് മടക്കി നല്‍കിയാല്‍ ആ നടപടി മണ്ടത്തരമാകുമെന്നും കോടതി അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications