ആസിയാന്‍: കേരളത്തിന് കാല്ക്കാശിന്റെ ഗുണമില്ല
തിരുവനന്തപുരം: ആസിയാന്‍ കരാര്‍ കൊണ്ട് കേരളത്തിന് കാല്ക്കാശിന്റെ ഗുണമില്ലെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്. കരാര്‍ സംബന്ധിച്ച് കേരളത്തിന്റെ ആശങ്ക വീണ്ടും കേന്ദ്രത്തെ ധരിപ്പിയ്ക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കരാര്‍ വ്യവസ്ഥകളില്‍ സംസ്ഥാനത്തിനുള്ള ആശങ്ക കേന്ദ്രത്തെ അറിയിയ്ക്കാനുളള ശ്രമങ്ങള്‍ സംസ്ഥാനം നടത്തിക്കൊണ്ടിരിയ്ക്കുകയാണ്. ഇത് ഇനിയും തുടരും.
വിഷയത്തില്‍ സര്‍വ്വകക്ഷി യോഗം വിളിയ്ക്കും. ആസിയാന്‍ കരാറിനെ സംബന്ധിച്ച ആശങ്കകളെ പറ്റിപഠിക്കാന് കേന്ദ്രം മന്ത്രിസഭാസമിതി രൂപീകരിച്ചത് സംസ്ഥാനത്തെ അറിയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം ആസിയാന്‍ കരാറിന്റെ ഗുണങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സംസ്ഥാനം കേന്ദ്രസര്‍ക്കാരിനെ അനാവശ്യമായി കുറ്റപ്പെടുത്തുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
ഓഗസ്റ്റ് 13 നാണ് ഇന്ത്യയും ആസിയാന്‍ രാജ്യങ്ങളും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പ് വച്ചത്. കരാറിനെതിരെ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതിനെ തുടര്‍ന്ന് ഇത് സംബന്ധിച്ച് പഠിയ്ക്കാനും പരിഹാരം നിര്ദ്ദേശിയ്ക്കാനുമായി പ്രണബ് മുഖര്‍ജി അധ്യക്ഷനായി കേന്ദ്രമന്ത്രിസഭാ ഉപസമിതിയ്ക്ക് രൂപം നല്‍കിയിരുന്നു. എകെ ആന്റണിയും വയലാര്‍ രവിയും സമിതിയില്‍ അംഗങ്ങളാണ്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications