പോള്‍ വധം: സമാന്തര അന്വേഷണം ശക്തം

പോളിന്റെ കൊലപാതകം സംബന്ധിച്ച് ഒട്ടേറെ ദുരൂഹതകളും ആരോപണങ്ങളും നിലനില്‍ക്കുന്ന സാഹചര്യം കണക്കിലെടുത്താണ് നിജസ്ഥിതി അറിയാന്‍ മുത്തൂറ്റ് ഗ്രൂപ്പ് സ്വകാര്യ ഏജന്‍സിയെ സമീപിച്ചത്.
കേസില്‍ ഏജന്‍സി രഹസ്യമായിട്ടാണ് അന്വേഷണം നടത്തുന്നത്. വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള പ്രഗത്ഭരുള്‍പ്പെടുന്നതാണ് ഏജന്‍സി. ഇവരുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് സിബിഐയ്‌ക്ക് വിടണമെന്ന് ആവശ്യപ്പെടാനാണ് മുത്തൂറ്റ് ഗ്രൂപ്പിന്റെ പദ്ധതി.
കേസിലെ പല വെളിപ്പെടുത്തലുകളും മാധ്യമശ്രദ്ധയില്‍ എത്തിക്കുന്നത് ഈ ഏജന്‍സിയാണെന്നാണ് സൂചന. കത്തി നിര്‍മ്മിച്ച കൊല്ലന്റെ വിവരം മാധ്യമങ്ങള്‍ക്ക് നല്‍കിയതും ഇവര്‍ തന്നെയാണെന്നാണ് അറിയുന്നത്.
പോളിന്റെ വധത്തെക്കുറിച്ച് ഇതേവരെ മുത്തൂറ്റ് ഗ്രൂപ്പ് പരസ്യമായ പ്രസ്‌താവനകളൊന്നും നടത്തിയിട്ടില്ല. കുടുംബാംഗങ്ങളും കാര്യമായി മാധ്യമങ്ങള്‍ക്ക് മുഖം കൊടുത്തിട്ടില്ല. യഥാര്‍ത്ഥ വിവരം പുറത്തുവരുന്നതുവരെ കാത്തുനില്‍ക്കാനാണ് ഇവരുടെ തീരുമാനമെന്നാണ് സൂചന.












Click it and Unblock the Notifications