സംഘടനയില്‍ ഭിന്നത; ഡോക്ടര്‍മാരുടെ സമരം പൊളിയുന്നു?

ഇതോടെ സമരം സംബന്ധിച്ച് സംഘടനയ്‌ക്കുള്ളില്‍ ഭിന്നതയുണ്ടെന്ന കാര്യം വെളിവായിരിക്കുകയാണ്. സമരം അനിശ്ചിതമായി തുടരുന്നതിനോട് ഒരു വിഭാഗം ഡോക്ടര്‍മാര്‍ നേരത്തെ തന്നെ അതൃപ്‌തി അറിയിച്ചിരുന്നു. ഡോക്ടര്‍മാരുടെ ശംബളം മൂന്നിരട്ടിയാക്കി വര്‍ധിപ്പിച്ച ശേഷം സമരത്തില്‍ നിന്ന് പിന്‍മാറുന്നതായി നിലവിലുള്ള നേതൃത്വം പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ചേര്‍ന്ന സംഘടനയുടെ കേന്ദ്ര കമ്മിറ്റി സംഘടന ഒറ്റക്കെട്ടാണെന്നും സമരം തുടരുമെന്നും പ്രഖ്യാപിക്കുകയായിരുന്നു.
സമരം അവസാനിപ്പിച്ചാല്‍ മാത്രം ചര്‍ച്ച ചെയ്യാമെന്ന സര്‍ക്കാര്‍ നിലപാട് ആരോഗ്യമന്ത്രി പികെ ശ്രീമതി ബുധനാഴ്‌ചയും ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. കര്‍ശന നടപടി ഉണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ സമരം ശക്തമായി തുടരുമെന്ന് പ്രഖ്യാപിച്ചാണ് സംഘടനാ നേതൃത്വം ഇതിനോട് പ്രതികരിച്ചത്.
സമരം അവസാനിപ്പിക്കുന്നത് ആത്മഹത്യാപരമാണെന്ന് കെജിഎംസിടിഎ പ്രസിഡന്‍റ് വര്‍ഗ്ഗീസ് തോമസ് പറഞ്ഞതിന് പിന്നാലെയാണ് സമരത്തില്‍ നിന്ന് പിന്‍മാറുന്നതിന്റെ സൂചനകള്‍ നല്‍കി സംഘടനയുടെ തൃശൂര്‍ ഘടകം രംഗത്തെത്തിയത്. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ കമ്മിറ്റികള്‍ സമരത്തില്‍ നിന്ന് പിന്‍മാറുമെന്നാണ് സൂചന. ശംബള വര്‍ദ്ധനവിലെ അപാകതകളും സ്വകാര്യ പ്രാക്ടീസ് നിരോധിച്ചതിനുമെതിരെയാണ് ഡോക്ടര്‍മാര്‍ സമരം തുടരുന്നത്.












Click it and Unblock the Notifications