മാഫിയകള്‍ക്ക് പിന്നില്‍ യുഡിഎഫ്: വൈക്കം വിശ്വന്
തിരുവനന്തപുരം: സര്‍ക്കാരിന്റെ ജനോപകാര പ്രവര്‍ത്തനങ്ങളെ തകര്‍ക്കാനും ആസിയാന്‍ കരാറിന്മേലുള്ള ജനവികാരം തിരിച്ചുവിടാനും യുഡിഎഫും ചില മാധ്യമങ്ങളും ചേര്‍ന്ന് സിപിഎമ്മിനും സര്‍ക്കാരിനുമെതിരെ കുപ്രചരണം നടത്തുകയാണെന്ന് ഇടതുമുന്നണി ഏകോപനസമിതി കണ്‍വീനര്‍ വൈക്കം വിശ്വന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തില്‍ മാഫിയ സംഘങ്ങളെ വളര്‍ത്തിയത് യുഡിഎഫാണെന്ന് വൈക്കം വിശ്വന് ആരോപിച്ചു. അഴീക്കോടന്‍ രാഘവനെ കൊലപ്പെടുത്തിയ മാഫിയ സംഘങ്ങള്‍ക്ക് സഹായം നല്‍കിയത് കോണ്‍ഗ്രസുകാരായിരുന്നു.
കണ്ണൂരില്‍ ക്വട്ടേഷന്‍ സംഘത്തെ അറസ്റ്റ് ചെയ്തപ്പോള്‍ പോലീസ് സ്റ്റേഷനിലെത്തി അവരെ മോചിപ്പിച്ച കോണ്‍ഗ്രസ് നേതാവ് കെ സുധാകരന് എംപിയുടെ മാഫിയ ബന്ധം എല്ലാവര്ക്കും അറിവുള്ളതാണെന്നും വിശ്വന് പറഞ്ഞു.
സിപിഎം. കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതും ഇതേ ശക്തികളാണ്. കേരളത്തിലെ ക്രമസമാധാന നില ഭദ്രമാണെന്ന് സുപ്രീം കോടതിയടക്കം സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നും വിശ്വന് ചൂണ്ടിക്കാട്ടി. പോള്‍ വധക്കേസില്‍ പിണറായി വിജയന് അമിത താത്പര്യം എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് പാര്‍ട്ടിയേയും സര്‍ക്കാരിനെയും വളഞ്ഞുനിന്ന് ആക്രമിക്കുമ്പോള്‍ പിണറായി വിജയന് കൈയും കെട്ടി നില്ക്കണമോ എന്ന് വൈക്കം വിശ്വന് ചോദിച്ചു.
-
ബീക്കൺ ലൈറ്റ് ഇട്ടാൽ വരെ തെരഞ്ഞെടുപ്പ് കമ്മീഷൻ വടിയെടുക്കും; അറിയാം, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം -
അഞ്ച് കേരള വർഷങ്ങൾ; ചേർത്തുനിർത്തൽ തുടർഭരണത്തിലെത്തിച്ച 2021; വിശ്വാസവും വര്‍ഗീയതയും വിഷയമാകുന്ന 2026 -
വളരെ സ്പെഷ്യലായ 2 രാജയോഗങ്ങൾ ഒരുമിച്ച്; ഈ രാശിക്കാരുടെ പ്രണയ ജീവിതം കളറാവും, സമ്പത്ത് നിറയും! -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം..മറുപടി -
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക -
എണ്ണവില 150 ഡോളര്‍ കടക്കുമോ? എങ്കില്‍ പിന്നെ സ്വര്‍ണം വാങ്ങിവെച്ചവരെ കാത്തിരിക്കുന്നത് വന്‍ നഷ്ടം! -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
ദിലീപ് ആണ് ആള്, പണികൊടുത്തിരിക്കും എന്ന് അറിയാം';ദിലീപ്-വിനയൻ വീഡിയോ വൈറൽ..കമൻ്റുകൾ -
മമ്മൂട്ടി ദുഷ്ടനല്ല, അങ്ങോട്ട് പേടിപ്പിച്ചാൽ പേടിക്കും..ഇതൊക്കെ നമ്മൾ അനുഭവിച്ചതാണ്': ഗണേഷ് കുമാർ -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ -
സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ അധികശമ്പളം കെഎസ്ഇബി ജീവനക്കാര്‍ക്ക് നല്‍കേണ്ടതില്ല: സംസ്ഥാന സര്‍ക്കാര്‍












Click it and Unblock the Notifications