ഹൈക്കമാന്റിനെ കാണും: മുരളീധരന്‍

തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്‍. പോള്‍ മുത്തൂറ്റ് വധം സി ബി ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം കേസന്വേഷണം ശരിയായ ദിശയിലേക്ക് നയിച്ചത് മാധ്യമങ്ങളുടെ ഇടപെടലാണെന്നും പറഞ്ഞു.
ഗുണ്ടകളെ സഹായിക്കാനാണ് സി പി എം പ്രതിപക്ഷത്തിനെതിരെ ആരോപണം ഉന്നയിക്കുന്നത്. കേസില്‍ പൊലീസ് ആരെയോ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ്. കേസില്‍ പിണറായി വിജയന്‍റെ പ്രതികരണം ശരിയായില്ല.
ഉത്തരവാദപ്പെട്ട ഒരു രാഷ്ട്രീയ നേതാവിന്‍റെ ഭാഗത്ത് നിന്നുണ്ടാകേണ്ട പ്രതികരണമല്ല അദ്ദേഹത്തിന്‍റെ ഭാഗത്ത് നിന്നുണ്ടായത്. അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ തന്നെ നേരിട്ട് സി ബി ഐയെ ഏല്‍പ്പിക്കുന്നതാണ് നല്ലത്- മുരളീധരന്‍ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications