നാര്‍കോ സിഡി ചോര്‍ന്നത് സിഡിറ്റില്‍ നിന്നല്ല
തിരുവനന്തപുരം: അഭയകേസില്‍ വൈദികരെയും കന്യാസ്‌ത്രീയെയും നാര്‍കോ പരിശോധനക്ക് വിധേയരാക്കിയതിന്റെ സിഡികള്‍ ചോര്‍ന്നത് സിഡിറ്റില്‍ നിന്നല്ലെന്ന് സിഡിറ്റ് രജിസ്‌ട്രാര്‍ അറിയിച്ചു.
സിഡികളില്‍ എഡിറ്റിങ് നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ കോടതി അവ സിഡിറ്റിനെ ഏല്‍പ്പിച്ചിരുന്നു. അതുകൊണ്ടാണ് സിഡിറ്റില്‍ നിന്നായിരിക്കാം സിഡി ചോര്‍ന്ന് മാധ്യമങ്ങള്‍ക്ക് ലഭിച്ചതെന്ന് ഊഹാപോഹങ്ങള്‍ പ്രചരിച്ചത്.
സിഡികള്‍ പരിശോധിച്ചശേഷം പകര്‍ത്തിയ ദൃശ്യങ്ങളിലുടനീളം സിഡിറ്റിന്റെ വാട്ടര്‍മാര്‍ക്ക് ഇട്ടിരുന്നുവെന്നും ചാനലുകളില്‍ സംപ്രേഷണം ചെയ്‌ത ദൃശ്യങ്ങളില്‍ ഈ അടയാളം കാണുന്നില്ലെന്നും രജിസ്‌ട്രാര്‍ പറഞ്ഞു.
ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സിഡികള്‍ ചോര്‍ന്നത് ഇവിടെനിന്നല്ലെന്ന് രജിസ്‌ട്രാര്‍ ഉറപ്പിച്ച് പറയുന്നത്. കോടതി നിയോഗിച്ച അഡ്വക്കേറ്റ് കമ്മീഷണര്‍ സജി പ്രഭാകറും സിബിഐ ഇന്‍സ്‌പെക്ടറായ ഡാര്‍വിനും ചേര്‍ന്നാണ് കോടതി സീല്‍ ചെയ്‌ത മൂന്ന് വീഡിയോ ടേപ്പുകള്‍ പരിശോധനക്കായി സിഡിറ്റില്‍ കൊണ്ടുവന്നത്.
ഇവുരടെ സാന്നിധ്യത്തില്‍ത്തന്നെയായിരുന്നു സീല്‍ തുറന്ന് ടേപ്പുകള്‍ പുറത്തെടുക്കുകയും പരിശോധിക്കുകയും ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications