Get Updates
Get notified of breaking news, exclusive insights, and must-see stories!

പോളുമായി ബന്ധമുണ്ടായിരുന്നു: ഓംപ്രകാശ്‌

Omprakash and Rajesh
കൊച്ചി: കൊല്ലപ്പെട്ട പോള്‍ മുത്തൂറ്റ്‌ ജോര്‍ജ്ജുമായി ബിസിനസ്‌ ബന്ധങ്ങള്‍ ഉണ്ടായിരുന്നുവെന്ന്‌ ഗുണ്ടാത്തലവന്‍ ഓംപ്രകാശ്‌ പൊലീസിന്‌ മൊഴി നല്‍കി.

ചൊവ്വാഴ്‌ച നടന്ന തെളിവെടുപ്പിനിടെ കൊച്ചി പൊലീസ്‌ ക്ലബ്ബില്‍ വച്ച്‌ ചോദ്യം ചെയ്‌തപ്പോഴാണ്‌ പോളുമായുള്ള റിയല്‍ എസ്‌റ്റേറ്റ്‌ ബിസിനസ്‌ ബന്ധങ്ങളെക്കുറിച്ച്‌ ഓംപ്രകാശ്‌ മൊഴി നല്‍കിയത്‌. പോളുനുവേണ്ടി റിസോര്‍ട്ട്‌ പണിയാന്‍ ഗുജറാത്ത്‌, മഹാരാഷ്‌്‌ട്ര എന്നിവിടങ്ങളില്‍ ഭൂമി വാങ്ങുന്നതിനായി തന്നെ ചുമതലപ്പെടുത്തിയിരുന്നുവെന്നും ഇതിനായി ചില സ്ഥലങ്ങളില്‍ പോയിരുന്നുവെന്നും പ്രകാശ്‌ വെളിപ്പെടുത്തി.

മാരാരിക്കുളത്തെ 60 ഏക്കര്‍ സ്ഥലത്തെ ഇടപാടിനുള്ള എല്ലാ ചര്‍ച്ചയും പൂര്‍ത്തിയായിരുന്നു. കൊലപാതകം നടന്നതിന്റെ തലേദിവസം പോളും ഞാനും രാജേഷും ചേര്‍ന്ന് ഈ സ്ഥലം കാണാന്‍ പോയി. അന്തിമ ചര്‍ച്ച നടത്തിയതും ഞാനായിരുന്നു.

എനിക്ക് ഒരുകോടിരൂപ കിട്ടേണ്ട ഇടപാടായിരുന്നു ഇത്. പോള്‍ ജോര്‍ജ് കൊല്ലപ്പെട്ടതിനാല്‍ ഇടപാട് അനിശ്ചിതത്വത്തിലായി. പുത്തന്‍പാലം രാജേഷിന് പോള്‍ ജോര്‍ജുമായി നേരിട്ട് ബന്ധമില്ല. രാജേഷുമായി എനിക്കുള്ള ബന്ധമാണ് പോള്‍ ജോര്‍ജുമായുള്ള അടുപ്പത്തിന് കാരണം. ഒരുവര്‍ഷം മുന്‍പ് പോള്‍ ജോര്‍ജുമായി ബന്ധം തുടങ്ങിയെങ്കിലും അത് ദൃഢമായത് ആറുമാസം മുന്‍പാണ്- ഓംപ്രകാശ് പറഞ്ഞു.

പോള്‍കൊല്ലപ്പെട്ട ദിവസം പൊലീസിനെയും മറ്റൊരു ക്വട്ടേഷന്‍ സംഘത്തെയും ഭയന്നാണ്‌ സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടതെന്നും. കഴക്കൂട്ടത്തു സുഹൃത്തിന്റെ വീട്ടില്‍ ആദ്യം പോയി, പിന്നീട്‌ തിരുനെല്‍വേലിക്കു കടക്കുകയായിരുന്നുവെന്നും രാജേഷും ഓംപ്രകാശും പറഞ്ഞു.

തിരുനെല്‍വേലിയില്‍ ഫാംഹൗസായിരുന്നുവത്രേ ഇവരുടെ ഒളിത്താവളം. പൊലീസ്‌ ലുക്ക്‌ഔട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ചപ്പോള്‍ തിരുനെല്‍വേലിയില്‍ നിന്നും മധുരയ്‌ക്കും തുടര്‍ന്ന്‌ ദല്ലിയിലേയ്‌ക്കും പോയി. പൊലീസിന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന്‌ ഒടുവില്‍ തിരുനെല്‍വേലിയിലെത്തി കീഴടങ്ങുകയായിരുന്നു- ഇരുവരും പറഞ്ഞു.

കൊച്ചിയില്‍വച്ച്‌ എറണാകുളം റേഞ്ച്‌ ഐജി വിന്‍സന്‍ എം പോള്‍ സിറ്റി പൊലീസ്‌ കമ്മീഷണര്‍ മനോജ്‌ എബ്രഹാം, പ്രത്യേക അന്വേഷണ സംഘത്തിലെ എസ്‌പി എവി ജോര്‍ജ്ജ്‌ എന്നിവരുടെ നേതൃത്വത്തിലാണ്‌ ഓംപ്രകാശിനെ ചോദ്യം ചെയ്‌തത്‌. ചൊവ്വാഴ്‌ച രാവിലെ ഇരുവരെയും എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനക്ക്‌ വിധേയരാക്കി. തുടര്‍ന്ന്‌ പതിനൊന്നുമണിയോടെ ആലപ്പുഴയിലേക്ക്‌ കൊണ്ടുപോയി.

സായുധ പൊലീസിന്റെ അകമ്പടിയോടെയാണ്‌ പ്രതികളെ രഹസ്യമായി മാരാരിക്കുളത്തെ പോളിന്റെ പേരിലുള്ള റിസോര്‍ട്ടില്‍ എത്തിച്ചത്‌. ഈ റിസോര്‍ട്ടില്‍ നിന്നും മടങ്ങുന്നവഴിക്കാണ്‌ പോള്‍ കൊല്ലപ്പെട്ടത്‌.

പോളിന്റെ ലാപ്‌ടോപ്പ്‌ പരിശോധിച്ചതില്‍ നിന്നും ഓംപ്രകാശുമായി അടുത്തബന്ധമുണ്ടായിരുന്നുവെന്നുള്ളതിന്‌ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്‌. ഇതുകൂടാതെ ലാപ്‌ടോപ്പില്‍ കണ്ട ഒരു സിനിമാ നടിയുടെ വിവിധ പോസിലുള്ള ചിത്രങ്ങല്‍ സംബന്ധിച്ചും പൊലീസ്‌ അന്വേഷിക്കുന്നുണ്ട്‌. നടിക്ക്‌ ഇവരുമായി ബിസിനസ്‌ ബന്ധങ്ങളെന്തെങ്കിലും ഉണ്ടോയെന്നാണ്‌ അന്വേഷണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+