Get Updates
Get notified of breaking news, exclusive insights, and must-see stories!

സിനിമാ തിയറ്ററുകള്‍ ബുധനാഴ്‌ച തുറക്കില്ല

Theatres shutdown today
തിരുവനന്തപുരം: സംസ്‌ഥാനത്തെ സിനിമാ തിയേറ്ററുകള്‍ ബുധനാഴ്‌ച അടച്ചിടും. കേരളാ ഫിലിം എക്‌സിബിറ്റേഴ്‌സ്‌ ഫെഡറേഷനു കീഴിലുളള 48 കേന്ദ്രങ്ങളിലെ 209 തിയേറ്ററുകളാണ്‌ അടച്ചിടുന്നത്‌.

സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ക്ഷേമനിധി നിയമം സിനിമാ സംഘടനകളുടെ മേല്‍ അടിച്ചേല്‍പ്പിയ്‌ക്കാന്‍ ശ്രമിയ്‌ക്കുന്നതില്‍ പ്രതിഷേധിച്ചാണ്‌ സൂചനാ സമരം. റിലീസിങ്‌ സെന്ററുകളാണ്‌ പ്രധാനമായും ബുധനാഴ്‌ചത്തെ സമരത്തില്‍ പങ്കെടുക്കുന്നത്‌.

ഇപ്പോഴത്തെ നിയമത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നും വിനോദ നികുതിയില്‍നിന്ന്‌ ഒഴിവാക്കണമെന്നുമാണ്‌ സമരക്കാരുടെ മറ്റാവശ്യങ്ങള്‍. അയല്‍സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലും കര്‍ണാടകയിലും ആന്ധ്രപ്രദേശിലും പ്രാദേശിക ഭാഷാ സിനിമകളെ വിനോദനികുതിയില്‍ നിന്ന്‌ ഒഴിവാക്കിയിട്ടുണ്ടെന്ന്‌ കേരളാ ഫിലിം എക്‌സിബിറ്റേഴ്‌സ്‌ ഫെഡറേഷന്‍ വക്താക്കള്‍ പറയുന്നു. നിലവിലുള്ള നിയമത്തിലെ അപാകതകളില്‍ പ്രതിഷേധിച്ചുകൂടിയാണ്‌ സൂചനാപണിമുടക്കെന്ന്‌ ജനറല്‍ സെക്രട്ടറി എംസി ബോബി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+