Get Updates
Get notified of breaking news, exclusive insights, and must-see stories!

ബുഷിനെ ഷൂസെറിഞ്ഞ മുന്ദാസിര്‍ മോചിതനായി

Muntazer al-Zaidi
ബാഗ്‌ദാദ്‌: മുന്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ജോര്‍ജ്ജ്‌ ബുഷിനെ ഷൂസുകൊണ്ടെറിഞ്ഞ ഇറാഖി മാധ്യമപ്രവര്‍ത്തന്‍ മുന്ദാസിര്‍ അല്‍ സെയ്‌ദി ചൊവ്വാഴ്‌ച ജയില്‍ മോചിതനായി.

ഒന്‍പതുമാസത്തെ തടവുശിക്ഷ കഴിഞ്ഞ്‌ പുറത്തിറങ്ങിയ മുന്ദാസിറിനെ ബന്ധുക്കളും ആരാധകരും ചേര്‍ന്നാണ്‌ വരവേറ്റത്‌. മുന്ദാസിറിന്റെ തിരിച്ചുവരവിനോടനുബന്ധിച്ച്‌ അദ്ദേഹം ജോലിചെയ്‌തിരുന്ന അല്‍ബാഗ്‌ദാദിയ ടിവി ചാനലും വിപുലമായ ആഘോഷപരിപാടികളാണ്‌ ഒരുക്കിയിരുന്നത്‌.

ഇറാഖിന്റെ പതാക പുതച്ച്‌ കറുത്ത കണ്ണടയും ധരിച്ചായിരുന്നു മുന്ദാസിര്‍ പറത്തിറങ്ങിയത്‌. താന്‍ സ്വതന്ത്രനാണെങ്കിലും തന്റെ വീട്‌ ഇപ്പോഴും ജയില്‍ തന്നെയാണെന്ന്‌ ഇറാക്കിലെ യുഎസ്‌ സേനാസാന്നിധ്യത്തെ സൂചിപ്പിച്ചുകൊണ്ട്‌ അദ്ദേഹം പറഞ്ഞു.

ജയിലില്‍ താന്‍ പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നും ഇതിന്‌ പ്രധാനമന്ത്രി നൂറി മാലിക്കി മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജയിലില്‍ തന്നെ പീഡിപ്പിച്ച ഉദ്യോഗസ്ഥരുട പേരുകള്‍ താന്‍ പിന്നീട്‌ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

2008 ഡിസംബറിലാണ്‌ സ്ഥാനമൊഴിയുന്നതിന്‌ മുമ്പ്‌ ഇറാഖ്‌ സന്ദര്‍ശനത്തിനെത്തിയ ജോര്‍ജ്ജ്‌ ബുഷിനെ വാര്‍ത്താസമ്മേളനത്തിനിടെയാണ്‌ മുന്ദാസിര്‍ ഷൂസുകൊണ്ടെറിഞ്ഞത്‌. ഇതിനെത്തുടര്‍ന്ന്‌ അറബ്‌ രാജ്യങ്ങളില്‍ മുന്ദാസിറിന്‌ ഒരു വീര പരിവേഷമായിരുന്നു ലഭിച്ചത്‌.

അദ്ദേഹത്തിനോടുള്ള ആദരസൂചകമായി ആരാധകരന്‍ ബാഗ്‌ദാദില്‍ സ്വര്‍ണം കൊണ്ടുള്ള വലിയൊരു ഷൂപ്രതിമ സ്ഥാപിച്ചിട്ടുണ്ട്‌. മുന്ദസിറിന്‌ ലിബിയന്‍ മെഡല്‍ ഓഫ്‌ ഓണര്‍ നല്‍കുമെന്ന്‌ ലിബിയയിലെ സര്‍ക്കാറും സ്വര്‍ണ്ണക്കുതിര സമ്മാനിക്കുമെന്ന്‌ ഖത്തര്‍ സുല്‍ത്താനും പ്രഖ്യാപിച്ചിട്ടുണ്ട്‌.

മുന്ദാസിര്‍ തുടങ്ങിവച്ച ഷൂസേറ്‌ പിന്നാട്‌ പലരും അനുകരിച്ചു. ഇന്ത്യയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌, കേന്ദ്രമന്ത്രി പി ചിദംബരത്തിനും, കര്‍ണാടക മുഖ്യമന്ത്രി ബിഎസ്‌ യദ്യൂരപ്പ, ബിജെപി നേതാവ്‌ എല്‍കെ അദ്വാനി, എന്നിവര്‍ക്കെതിരെയെല്ലാം പ്രതിഷേധസൂചകമായി ചെരുപ്പേറുണ്ടായി.

വിദേശരാഷ്ട്രത്തലവനെ അപമാനിച്ച കുറ്റത്തിന്‌ മൂന്നുവര്‍ഷമായിരുന്നു മുന്ദാസിറിന്‌ തടവ്‌ വിധിച്ചത്‌. എന്നാല്‍ അപ്പീല്‍ കോടതി ഇത്‌ ഒരു വര്‍ഷമായി കുറച്ചു. പിന്നീട്‌ ജയിലിലെ നല്ല പെരുമാറ്റം പരിഗണിച്ച്‌ ശിക്ഷ വീണ്ടും ഇളവുചെയ്യുകയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+