വംശീയാക്രമണം അംഗീകരിക്കില്ല: ബ്രംബി
മെല്‍ബണ്‍: ആസ്‌ത്രേലിയയില്‍ ഇന്ത്യക്കാര്‍ക്ക് നേരെ മാത്രമല്ല ഏത് രാജ്യക്കാര്‍ക്കെതിരെയും വംശീയാക്രമണം നടക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് വിക്ടോറിയന്‍ പ്രധാനമന്ത്രി ജോണ്‍ ബ്രംബി.
അടുത്തിടെ ഇന്ത്യക്കാര്‍ക്കെതിരെ ഉണ്ടായ വ്യാപകമായ വംശീയാക്രമണങ്ങള്‍ ഇന്ത്യയില്‍ ആസ്‌ത്രേലിയയുടെ പ്രതിച്ഛായയ്‌ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വംശീയാക്രമണം നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കും. ലോകത്തിലെ ഏറ്റവുംസുരക്ഷിതമായ സ്ഥലങ്ങളില്‍ ഒന്നാണ് ആസ്‌ത്രേലിയ. വംശീയാക്രമണങ്ങളെ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. അടുത്തയാഴ്‌ച ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ അവിടത്തെ സര്‍ക്കാറിനെ ഇക്കാര്യങ്ങള്‍ അറിയിക്കും- ബ്രംബി അറിയിച്ചു.
ആസ്‌ത്രേലിയയില്‍ ഇന്ത്യക്കാര്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ നിസാരമായി കാണുകയോ സംഭവങ്ങള്‍ മറച്ചുവയ്‌ക്കാന്‍ ശ്രമിക്കുകയോ ചെയ്‌തിട്ടില്ലെന്ന് വിക്ടോറിയയിലെ പൊലീസ് അറിയിച്ചു. സംഭവങ്ങളെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ചൊവ്വാഴ്‌ച ഇന്ത്യക്കാര്‍ക്കെതിരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് നാലു പേരെ അറസ്റ്റുചെയ്‌തിട്ടുണ്ട്. ഇവര്‍ ഇരുപതോളം യുവാക്കളുടെ പിന്തുണയോടെയാണ് ആക്രമണം നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.
പുരുഷന്മാരും യുവതികളും ഉള്‍പ്പെട്ട സംഘം ഇന്ത്യക്കാര്‍ക്കെതിരെ അസഭ്യവര്‍ഷം നടത്തുകയായിരുന്നു- പൊലീസ് പറഞ്ഞു. സുഖ്‌ദീപ് സിങ്, സഹോദരന്‍ ഗുര്‍ദീപ് സിങ്, അമ്മാവന്‍ മുക്തയര്‍ സിങ് എന്നിവര്‍ക്കെതിരെയാണ് ആക്രമണമുണ്ടായത്. മെല്‍ബണിലെ എപ്പിങ് എന്ന പ്രദേശത്തുവച്ചാണ് ആക്രമണമുണ്ടായത്.












Click it and Unblock the Notifications