Get Updates
Get notified of breaking news, exclusive insights, and must-see stories!

കാലിത്തൊഴുത്ത്‌ പരാമര്‍ശം തരൂര്‍ വിവാദത്തില്‍

Shashi Tharoor
ദില്ലി: പഞ്ചനക്ഷത്ര ഹോട്ടലിലെ വാസവും പഞ്ചനക്ഷത്ര വിരുന്നും നടത്തി വിവാദത്തിലായ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍ വീണ്ടും വിവാദത്തില്‍.

വിമാനത്തിലെ ഇക്കണോമി ക്ലാസിലെ യാത്രയ്‌ക്ക്‌ കന്നുകാലി ക്ലാസിലെ യാത്രയെന്ന്‌ വിശേഷം നല്‍കിയതാണ്‌ തരൂരിനെ വീണ്ടും കുരുക്കിലാക്കിയിരിക്കുന്നത്‌. അദ്ദേഹത്തിന്റെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ്‌ രംഗത്തെത്തി.

തരൂരിന്റെ പ്രസ്‌താവനയെ പൂര്‍ണമായും അപലപിക്കുന്നുവെന്നും അദ്ദേഹത്തിന്റെ പരാമര്‍ശം തീര്‍ത്തും വിവേകശൂന്യമാണെന്നും എഐസിസി വക്താവ്‌ ജയന്തി നടരാജന്‍ പറഞ്ഞു.

തരൂരിന്റെ പ്രസ്‌താവന കോണ്‍ഗ്രസിന്റെ രാഷ്ട്രീയ സംസ്‌കാരത്തിന്‌ യോജിച്ചതല്ല. ഇന്ത്യക്കാരുടെ മാനസികാവസ്ഥ വച്ചുനോക്കുമ്പോഴും ഈ വിശേഷണം അംഗീകരിക്കാനാവില്ല- ജയന്തി പറഞ്ഞു.

മൈക്രോബ്ലോഗിങ്‌ സൈറ്റായ ട്വിറ്ററിലാണ്‌ തരൂരിന്റെ പരാമര്‍ശം പ്രത്യക്ഷപ്പെട്ടത്‌. തീര്‍ച്ചയായും നമ്മുടെ എല്ലാ വിശുദ്ധ പശുക്കളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കന്നുകാലി ക്ലാസില്‍ യാത്ര ചെയ്യും എന്നാണ്‌ തരൂര്‍ ട്വീറ്റ്‌ ചെയ്‌തിരിക്കുന്നത്‌.

അടുത്ത തവണ താങ്കള്‍ കേരളത്തിലേയ്‌ക്ക്‌ പോകുന്നത്‌ കന്നുകാലി ക്ലാസിലാണോ എന്ന ഒരു ഫോളോവറുടെ ചോദ്യത്തിന്‌ ഉത്തരമായിട്ടാണ്‌ തരൂരിന്റെ വിവാദ ട്വീറ്റ്‌.

'Tell us minister, next time you travel to Kerala, will it be cattle class?' എന്നായിരുന്നു ചോദ്യം. 'Absolutely, in cattle class out of solidarity with all our holy cows,' he replied എന്നാണ്‌ തരൂരിന്റെ മറുപടി.

കന്നുകാലിക്ലാസ്‌ എന്ന ആരോപണം അംഗീകരിക്കാനാവില്ലെന്നും ആയിരക്കണക്കിന്‌ ആളുകള്‍ ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്യുന്നുണ്ടെന്നും ജയന്തി പറഞ്ഞു. ധനമന്ത്രാലയത്തിന്റെ ചെലവുചുരുക്കല്‍ നിര്‍ദ്ദേശപ്രകാരം കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ പോലും കഴിഞ്ഞ ദിവസം ഇക്കണോമി ക്ലാസിലാണ്‌ യാത്രചെയ്‌തത്‌.

തരൂരിനെ മന്ത്രിയായി തിരഞ്ഞെടുത്തത്‌ തെറ്റായ തീരുമാനമാണോ എന്ന ചോദ്യത്തിന്‌ അത്‌ പ്രധാനമന്ത്രിയുടെ അധികാരപരിധിയില്‍ വരുന്ന കാര്യമാണെന്നും താന്‍ തരൂരിന്റെ പ്രസ്‌താവനയെക്കുറിച്ച്‌ മാത്രമാണ്‌ പറയുന്നതെന്നും അവര്‍ പറഞ്ഞു.

മാത്രമല്ല തരൂരിനെതിരെയുള്ള അച്ചടക്ക നടപടിയുടെ കാര്യം ഹൈക്കമാന്റ്‌ തീരുമാനിക്കുമെന്നും ജയന്തി വ്യക്തമാക്കി. മന്ത്രിമന്ദിരം തയ്യാറാവാത്തതിനെത്തുടര്‍ന്ന്‌ മൂന്നു മാസത്തോളം പഞ്ചനക്ഷത്ര ഹോട്ടലില്‍ തരൂര്‍ താമസിച്ചത്‌ വിവാദമായിരുന്നു.

ചെലവുചുരുക്കലിന്റെ ഭാഗമായി ഹോട്ടല്‍ ഒഴിയാന്‍ ധനമന്ത്രി പ്രണബ്‌മുഖര്‍ജി തരൂരിനോട്‌ ആവശ്യപ്പെട്ടിരുന്നു. സോണിയയാണ്‌ എംപിമാരോടും മന്ത്രിമാരോടും ചെലവുചുരുക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന്‌ ധനമന്ത്രാലയത്തോട്‌ ആവശ്യപ്പെട്ടത്‌. അവരുള്‍പ്പെടെ ചെലവുചുരുക്കാന്‍ തയ്യാറായ ജനപ്രതിനിധികള്‍ക്കെല്ലാം തരൂരിന്റെ പരാമര്‍ശം അപമാനകരമാണെന്നാണ്‌ കോണ്‍ഗ്രസ്‌ പറയുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+