സ്വവര്‍ഗാനുരാഗം: വിധി ചോദ്യം ചെയ്യില്ല

സ്വവര്‍ഗാനുരാഗം നിയമവിധേയമാക്കുന്നതുമായി ബന്ധപ്പെട്ടു നിയമമന്ത്രി വീരപ്പ മൊയ്‌ലി അധ്യക്ഷനായുള്ള മൂന്നംഗ സമിതി റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്കു സമര്‍പ്പിച്ചു. കേന്ദ്ര ആരോഗ്യനിയമആഭ്യന്തര മന്ത്രാലയം അടങ്ങുന്നതാണു സമിതി.
സ്വവര്‍ഗരതി കുറ്റകരമല്ലെന്നു ദില്ലി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പ്രായപൂര്‍ത്തിയായവര്‍ക്ക് ഉഭയ സമ്മതപ്രകാരം സ്വവര്‍ഗരതിയാകാമെന്നും. ഇതിനായി ഭരണഘടനയുടെ 377ാം വകുപ്പ് ഭേദഗതി ചെയ്യണമെന്നും കോടതി ഉത്തരവിട്ടിരുന്നു.
377ാം വകുപ്പ് ഉപയോഗിച്ചു ലൈംഗിക ന്യൂനപക്ഷങ്ങളെ ഉപദ്രവിക്കുന്നതു ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണു ഭരണഘടനയില്‍ മാറ്റം വരുത്തണമെന്നു ഹൈക്കോടതി ആവശ്യപ്പെട്ടത്. ഇത്തരം സംഭവങ്ങള്‍ മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാണിച്ചിരുന്നു. ദില്ലിയിലെ നാസ് ഫൗണ്ടേഷന്‍ എന്ന സംഘടന 2002 ല്‍ നല്‍കിയ ഹര്‍ജിയിലാണു കോടതിയുടെ വിധി.












Click it and Unblock the Notifications